റവ തേങ്ങ ലഡ്ഡു തയ്യാറാക്കാം...

ravathengaladdu

വേണ്ട ചേരുവകൾ...

 റവ                   കാൽ കിലോ
 നെയ്യ്                 250 ​ഗ്രാം 
 പഞ്ചസാര       ആവശ്യത്തിന്
 തേങ്ങ                അരമുറി
 കുങ്കുമപ്പൂവ്      ഒരു ​ഗ്രാം
 പാൽ                കാൽ ലിറ്റർ
ഏലയ്ക്ക പൊടി  അര സ്പൂൺ

 തയ്യാറാക്കുന്ന വിധം...

ഒരു പാത്രം വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് റവ ചേർത്ത് റവയുടെ ഒപ്പം തന്നെ നെയ്യും ചേർത്ത് ഈ റവ നന്നായിട്ട് വറുത്തെടുക്കുക. വറുത്ത റവയിലേക്ക് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത്, പഞ്ചസാര നന്നായി അലിഞ്ഞ് റവ പഞ്ചസാരയോടൊപ്പം മിക്സ് ആയി കഴിയുമ്പോൾ, അതിലേക്ക് നാല് സ്പൂൺ പാലുകൂടെ ചേർത്ത് വീണ്ടും മിക്സ് ചെയ്ത് യോജിപ്പിച്ച് ഉരുളകളാക്കുന്ന പാകത്തിന് ആവുമ്പോൾ തീ അണക്കാവുന്നതാണ്.

 മറ്റൊരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നാളികേരം ചേർത്ത് അതിലേക്ക് കുങ്കുമപ്പൂ വെള്ളത്തിൽ ഇട്ടുവച്ചതും ചേർത്തു കൊടുക്കുമ്പോൾ ഇത് നല്ല ഓറഞ്ച് നിറത്തിൽ ആയി കിട്ടും. അതിനുശേഷം അതിലേക്ക് കുറച്ച് പഞ്ചസാരയും കുറച്ച് ഏലയ്ക്ക പൊടിയും കൂടി ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്തു യോജിപ്പിച്ച്, തേങ്ങ നന്നായിട്ട് നെയ്യും ആയി  മിക്സ് ആയി കഴിയുമ്പോൾ ഇത് നമുക്ക് അടുപ്പിൽ നിന്ന് മാറ്റാവുന്നതാണ്.

ശേഷം റവയിൽ നിന്ന് കുറച്ച് ഒരു ബോൾ ആയി എടുത്ത് അത് നന്നായി ഉരുട്ടി അതിന്റെ നടുവിൽ ആയിട്ട് ഒന്ന് പരത്തി ഉള്ളിൽ ഈ ഓറഞ്ച് നിറത്തിലുള്ള തേങ്ങയുടെ മിക്സും കൂടി ചേർത്ത് വീണ്ടും നന്നായി കവർ ചെയ്തെടുക്കുക മുറിച്ചെടുക്കുമ്പോൾ ഉള്ളിൽ നല്ല മധുരമുള്ള ഓറഞ്ച് നിറത്തിലുള്ള തേങ്ങ ലഡുവും ഒപ്പം തന്നെ പുറമെ വളരെ സോഫ്റ്റ് ആയിട്ടുള്ള  റവ ലഡുമാണ്. വളരെ രുചികരവും ഹെൽത്തിയുമാണ് ഉള്ളിൽ ഒരു മുന്തിരി കൂടി വെച്ച് അലങ്കരിക്കാവുന്നതാണ്.

Share this story