റവയും തേങ്ങയും മാത്രം മതി ഈ രുചികരമായ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാൻ

NeyPathiri
NeyPathiri

ബ്രേക്ക് ഫാസ്റ്റിന് എന്തുണ്ടാക്കും എന്ന് എന്നും ആലോചിച്ച് തല പുകയ്ക്കാറുള്ളവരാണോ നിങ്ങൾ . എന്നാൽ ഇനി അങ്ങനെ ഇരിക്കേണ്ടി വരില്ല. എളുപ്പത്തില്‍ പാചകം ചെയ്യാന്‍ സാധിക്കുന്ന ഒരു കിടിലൻ ഐറ്റം പരിചയപ്പെടാം. റവയും തേങ്ങയുമാണ് പ്രധാനമായും വേണ്ട ചേരുവകള്‍. എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ?

tRootC1469263">

ആവശ്യമായ സാധനങ്ങൾ

റവ – ഒരു കപ്പ്
തേങ്ങ- അര കപ്പ്
ചെറിയ ഉള്ളി- അഞ്ച് എണ്ണം
ആവശ്യത്തിന് ഉപ്പ്


ഉണ്ടാക്കുന്ന വിധം

ആദ്യം മുകളിൽ പറഞ്ഞ ചേരുവകളെല്ലാം മിക്‌സിയുടെ ജാറിലിട്ട് അല്‍പം വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക. മിക്‌സിയുടെ ജാറില്‍ തേങ്ങയും റവയും മൂടിനില്‍ക്കുന്ന ലെവലില്‍ വെള്ളം ഒഴിച്ചുകൊടുത്താല്‍ മതി.
ശേഷം മാവ് പാത്രത്തിലേക്ക് മാറ്റി ഒരു നുള്ള് ചെറുജീരകം ചേര്‍ത്ത് നന്നായി ഇളക്കുക. എന്നിട്ട് ദോശച്ചട്ടി അടുപ്പത്ത് വെച്ച് അല്‍പം വെളിച്ചെണ്ണ തൂവി മാവ് ഒഴിച്ച് ചുട്ടെടുക്കാം. മാവ് അധികം പരത്തി ഒഴിക്കരുത്. നെയ് പത്തിരിയുടെ വലുപ്പത്തില്‍ മാവ് ഒഴിച്ചാല്‍ മതിയാകും. ശേഷം ഇരുവശവും മറിച്ചിട്ട് ചുട്ടെടുക്കണം.


 

Tags