ഇത്രയ്ക്ക് രുചിയോടു കൂടിയ സേമിയ ഉപ്പുമാവ് നിങ്ങൾ കഴിച്ചിട്ടുണ്ടോ?

ag

ചേരുവകൾ 

    സേമിയ ( വറുത്ത് എടുക്കണം )-2 റ്റീകപ്പ്
    സവാള ചെറുതായി അരിഞത്-1
    പച്ചമുളക് വട്ടത്തിൽ അരിഞത്-2
    ഇഞ്ചി അരിഞത്-1/4 റ്റീസ്പൂൺ
    ക്യാരറ്റ് അരിഞത്-1 ചെറുത്
    ബീൻസ് അരിഞത്-3
    തേങ്ങ. -1/2 റ്റീകപ്പ്
    ഗരം മസാല ( നിർബന്ധമില്ല)-2 നുള്ള്
    ബട്ടർ ( നെയ്യ്) -1 റ്റീസ്പൂൺ( നിർബന്ധമില്ല)
    എണ്ണ, ഉപ്പ്, കടുക് - പാകത്തിനു
    കറിവേപ്പില -1 തണ്ട്
    ഉഴുന്ന് പരിപ്പ് -1/4 റ്റീസ്പൂൺ(optional)

തയ്യാറാക്കുന്ന വിധം 

പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ,ഉഴുന്ന് പരിപ്പ്, കറിവേപ്പില ഇവ ചേർത്ത് മൂപ്പിക്കുക.

ശെഷം സവാള,പച്ചമുളക്,ഇഞ്ചി ഇവ വഴറ്റുക.ശെഷം ക്യാരറ്റ്, ബീൻസ് ഇവ ചേർത്ത് വഴറ്റുക .നന്നായി വഴന്റ് നിറമൊക്കെ മാറി കഴിഞ്ഞ് 3 റ്റീകപ്പ് വെള്ളം ,പാകത്തിനു ഉപ്പ് ഇവ ചേർത്ത് ഇളക്കി അടച്ച് വച്ച് വേവിക്കുക. വെള്ളം നന്നായി തിളച്ച് കഴിഞ്ഞ് സേമിയ ചേർത്ത് ഇളക്കി വേവിക്കുക

വെള്ളമൊക്കെ മുക്കാൽ ഭാഗം വറ്റി വരുമ്പോൾ തേങ്ങാ, ഗരം മസാല ഇവ ചേർത്ത് ഇളക്കി നന്നായി വേവിച്ച് എടുക്കുക.

സേമിയ നന്നായി വെന്ത് തീ ഓഫ് ചെയ്യുന്നതിനു മുൻപ് 1 സ്പൂൺ ബട്ടറൊ, നെയ്യൊ കൂടി ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം

ചൂടൊടെ പഴമൊ, പപ്പടമൊ, ഒക്കെ കൂട്ടി കഴിക്കാം.ഇതൊന്നും ഇല്ലാതെ കഴിക്കാനും നല്ല സ്വാദ് ആണു.സേമിയ ഉപ്പുമാവ് തയ്യാർ. 

Tags