വിഷുവിന് സേമിയ മാംഗോ പായസം തയ്യാറാക്കിയലോ...


ചേരുവകൾ
റോസ്ററഡ് സേമിയ-200ഗ്രാം
മാങ്ങ-1എണ്ണം
പഞ്ചസാര-5ടീസ്
പാൽ-200മില്ലി
കണ്ടൻസ്ഡ് മിൽക്-50ഗ്രാം
ഏലയ്ക-4എണ്ണം
നെയ്യ്-2ടീസ്
ബദാം-10എണ്ണം
മുന്തിരി-10എണ്ണം
ഉപ്പ്-ഒരു് നുള്ള്
വെള്ളം-1ഗ്ലാസ്സ്
തയ്യാറാക്കുന്നവിധം
മാമ്പഴം തൊലി കളഞ്ഞ് ചെറുതാക്കി നുറുക്കി,അഞ്ച് മിനിട്ട് വേവിക്കുക...ചൂടാറിയാൽ മിക്സിയിൽ അരച്ചെടുക്കുക....
പാനിൽ പാലും വെള്ളവും മിക്സ് ചെയ്തൊഴിച്ച് ചൂടാക്കുക..തിളവന്ന് തുടങ്ങുമ്പോൾ സേമിയയും പഞ്ചസാരയും ചേർക്കാം....മീഡിയം ഫ്ലൈമിൽ ആക്കി,തിളപ്പിക്കുക...സേമിയ വെന്ത് വരുമ്പോൾ,കണ്ടൻസ്ഡ് മിൽക് ചേർത്തിളക്കി യോജിപ്പിച്ച് ഏലയ്ക ചതച്ചത് ചേർത്ത് ഉപ്പും ചേർത്തിളക്കുക....
ഇതിലേക്ക് മാമ്പഴ പേസ്ററ് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചെടുക്കാം...നെയ്യിൽ വറുത്ത ബദാമും,മുന്തിരിയും ചേർത്താൽ പായസം റെഡി........മാമ്പഴം ചേർത്താൽ തിളപ്പിക്കാൻ പാടില്ല
