ഇൻസ്റ്റന്റ് ദോശ ചുട്ടെടുക്കാൻ ഇതാ ഒരു രഹസ്യക്കൂട്ട്
ചേരുവകൾ
പച്ചരി- 1 കപ്പ്
ഉരുളക്കിഴങ്ങ്- 2 എണ്ണം
തൈര്- കാൽ കപ്പ്
ബേക്കിംഗ് സോഡ- 1/4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് പച്ചരി അൽപ്പം വെള്ളത്തിൽ കുതിർത്തു വയ്ക്കാം.
രണ്ട് ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ് ഉടച്ചെടുക്കാം.
കുതിർത്തെടുത്ത പച്ചരിയിലേയ്ക്ക് ഉരുളക്കിഴങ്ങ് ഉടച്ചതും, കാൽ കപ്പ് തൈരും ചേർക്കാം.
ഒരു കപ്പ് പച്ചരിക്ക് ഒന്നേ കാൽ കപ്പ് വെള്ളം എന്ന കണക്കിൽ ഒഴിച്ച് അരി അരച്ചെടുക്കാം.
അത് മറ്റൊരു ബൗളിലേക്ക് മാറ്റാം.
ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം.
ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കാം.
അതിലേക്ക് ആവശ്യത്തിന് മാവ് ഒഴിച്ച് ഇരുവശങ്ങളും ചുട്ടെടുക്കാം.
മുകളിലായി മുളകുപൊടിയും നെയ്യും കലക്കിയെടുത്തത് പുരട്ടാം. ചൂടോടെ കഴിച്ചു നോക്കൂ.
.jpg)


