ശർക്കര പുട്ട് തയ്യാറാക്കിയാലോ...?

വേണ്ട ചേരുവകൾ...
പുട്ട് പൊടി 1 കപ്പ്
മഞ്ഞൾ പൊടി 1/2 സ്പൂൺ
ഉപ്പ് 1 സ്പൂൺ
ശർക്കര 200 ഗ്രാം
ഏലയ്ക്ക 1/2 സ്പൂൺ
തേങ്ങ ചിരകിയത് 1 കപ്പ്
നെയ്യ് 1 സ്പൂൺ
തയ്യാറാക്കുന്ന വിധം...
ഒരു പാത്രത്തിലേക്ക് പുട്ട് പൊടി ചേർത്ത് അതിലേക്ക് മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത വെള്ളം ഒഴിച്ച് കുഴക്കുക. ശേഷം സാധാരണ പുട്ട് തയ്യാറാകുന്ന പോലെ പുട്ട് കുറ്റിയിൽ മാവ് നിറച്ചു ആവിയിൽ വേവിച്ചു എടുക്കുക. ശേഷം ഒരു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് ശർക്കരയും കുറച്ചു വെള്ളവും ചേർത്ത് നന്നായി അലിയിച്ചു അതിലേക്ക് ഏലയ്ക്ക പൊടിയും ചേർത്ത് തയ്യാറാക്കി വച്ചിട്ടുള്ള പുട്ടും ചേർത്ത് കൊടുക്കുക. ശേഷം അൽപം നെയ്യും ചേർത്ത് എല്ലാം നന്നായി കുഴച്ചു യോജിപ്പിച്ചു എടുക്കുക. നല്ല പാകത്തിന് ആയി കഴിയുമ്പോൾ അതിലേക്ക് അണ്ടി പരിപ്പും, മുന്തിരിയും നെയ്യിൽ വെറുത്ത് ചേർത്ത് കൊടുക്കാം.