മത്തി കറി ഇത്ര രുചിയിൽ ഇതുവരെ കഴിച്ചിട്ടുണ്ടോ?
Mar 6, 2026, 15:03 IST
ആവശ്യമായ സാധനങ്ങൾ:
മത്തി(ചാള- 1/2 കിലോ
…
1)മുളകുപൊടി – 1 1/2 ടേ.സ്പൂൺ
മഞ്ഞൾ പൊടി- 1 ടീ സ്പൂൺ
ഇഞ്ചി – 1 കഷണം
തക്കാളി – 2 എണ്ണം
ഉലുവപ്പൊടി – 1/2 ടീ സ്പൂൺ
2)കറിവേപ്പില – ഒരു പിടി
ചുവന്നുള്ളി – 6
ഉപ്പ് – ആവശ്യത്തിന്
കുടമ്പുളി – 2 ചുള
വെളിച്ചെണ്ണ – 2 ടീ സ്പൂണ്
വെള്ളം – ഒരു കപ്പ്
പ്രയോഗം:
ആദ്യസെറ്റ് (മുളകുപൊടി മുതൽ ഉലുവാപ്പൊടി വരെ)മിക്സിയിൽ അടിച്ചെടുക്കുക.
ഒരു പാത്രത്തിൽ (മൺ ചട്ടീയായാൽ നല്ലത്) ചുവന്നുള്ളി ചെറുതായരിഞ്ഞതും കറിവേപ്പിലയും ഉപ്പും കുടമ്പുളിയും അരപ്പും വെള്ളവും ചേര്ത്ത് തീളപ്പിക്കുക.
തിള വരുമ്പോൾ മീനിടുക.വെളിച്ചെണ്ണ ചേര്ത്ത് ഒന്ന് ചുറ്റിച്ചു വാങ്ങി ഉപയോഗിക്കുക.
വെറും 10 മിനിറ്റ് കൊണ്ട് ഈ കറി തയ്യാറാക്കാം ..
.jpg)


