മത്തി അച്ചാർ ഇങ്ങനെ തയ്യാറാക്കാം
ആവശ്യമായ ചേരുവകള്‍
മത്തി(ചാള) 7
മുളകുപൊടി 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി 1 ടീസ്പൂണ്‍
കായപ്പൊടി 1/2 ടീസ്പൂണ്‍
കടുക് കാല്‍ ടീസ്പൂണ്‍
ഉലുവ കാല്‍ ടീസ്പൂണ്‍
നല്ലെണ്ണ 2 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി 1 ടേബിള്‍ സ്പൂണ്‍
പച്ചമുളക് 1 എണ്ണം
കറി വേപ്പില ഒരു തണ്ട്
ഉപ്പ് ഒരു ടേബിള്‍ സ്പൂണ്‍
ഇഞ്ചി ഒരു ടേബിള്‍ സ്പൂണ്‍
പഞ്ചസാര 1/2 ടീസ്പൂണ്‍
തയാറാക്കുന്ന വിധം:
നന്നായി കഴുകിയെടുത്ത മത്തിയിലേക്ക് മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് നല്ലതുപോലെ യോജിപ്പിച്ചെടുക്കുക. അരമണിക്കൂര്‍ മാറ്റി വെയ്ക്കുക. ശേഷം ഒരു പാനിലേക്ക് നല്ലെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം മത്തി പൊരിച്ചെടുക്കുക. അതിനുശേഷം പൊരിച്ചെടുത്ത എണ്ണയിലേക്ക് കടുക് ഉലുവ എന്നിവ ചേര്‍ത്ത് വറുത്തെടുക്കുക. ശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് വഴറ്റിയെടുക്കുക.
കറിവേപ്പില കൂടി ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മുളകു പൊടി, മഞ്ഞള്‍പ്പൊടി, കായപ്പൊടി എന്നിവ പച്ചമണം പോകുന്നതു വരെ വഴറ്റിയെടുക്കുക. ഇതിലേക്ക് വിനാഗിരിയും കുറച്ച് ചൂടു വെള്ളവും ചേര്‍ത്ത് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. ശേഷം പൊരിച്ചെടുത്ത മത്തി അതിലേക്ക് ഇട്ടു യോജിപ്പിച്ചെടുക്കുക.പാകത്തിനു ഉപ്പും പഞ്ചസാരയും ചേര്‍ത്ത് യോജിപ്പിച്ചെടുക്കുക. ചെറുതീയില്‍ ഒരു മുന്ന് മിനിറ്റ് വയ്ക്കുക. നാവില്‍ രുചിയേറും മത്തി അച്ചാര്‍ റെഡി.