ചോറുണ്ണാൻ കൂട്ടാൻ ഇതിലും മികച്ചൊരു കറി വേറെയില്ല

Sardine Curry with Chili

ചേരുവകൾ

    ചാള – 500 ഗ്രാം, വൃത്തിയാക്കിയത്
    ചെറിയ ഉള്ളി – 10–12 എണ്ണം, അരിഞ്ഞത്
    ഇഞ്ചി – 1 ചെറിയ കഷണം
    വെളുത്തുള്ളി – 5–6 അല്ലി
    പച്ചമുളക് – 2 എണ്ണം
    മുളകുപൊടി – 2 ടേബിൾസ്പൂൺ
    മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
    മല്ലിപ്പൊടി – 1 ടീസ്പൂൺ
    കുടംപുളി – 2–3 കഷണം
    കറിവേപ്പില – 2 തണ്ട്
    ഉപ്പ് – ആവശ്യത്തിന്
    വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
    വെള്ളം – ആവശ്യത്തിന്

നാടൻ ചാള മുളകിട്ട കറി തയ്യാറാക്കുന്ന വിധം

    കുടംപുളി കുറച്ച് വെള്ളത്തിൽ ഇട്ടുവെക്കുക.
    മൺചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചെറുതായി വഴറ്റുക.
    തീ കുറച്ച് മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നതുവരെ ഇളക്കുക. പൊടികൾ കരിയാതിരിക്കാൻ ശ്രദ്ധിക്കുക.
    ആവശ്യത്തിന് വെള്ളവും കുടംപുളി വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക.
    ഉപ്പും കുടംപുളി കഷണങ്ങളും ചേർത്ത് 5 മിനിറ്റ് തിളപ്പിക്കുക.
    ചാള കഷണങ്ങൾ ചേർത്ത് ചട്ടി പതുക്കെ ചുറ്റിക്കുക. കരണ്ടി ഉപയോഗിച്ച് അധികം ഇളക്കരുത്.
    മൂടിവെച്ച് 8–10 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക.
    അവസാനം കുറച്ച് കറിവേപ്പിലയും ഒരു സ്പൂൺ വെളിച്ചെണ്ണയും മുകളിൽ ഒഴിച്ച് തീ ഓഫ് ചെയ്യുക.
    20–30 മിനിറ്റ് വെച്ചശേഷം കഴിച്ചാൽ കറിയുടെ രുചി കൂടുതൽ നന്നാകും. 

Tags