സാമ്പാർ വടഉണ്ടാക്കാം

vada

വട എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

ഉണ്ടാക്കുന്ന വിധം:
ഉഴുന്ന് രണ്ടുമണിക്കൂർ കുതിർക്കുക.ഉഴുന്ന് രണ്ടുമണിക്കൂറിൽ കൂടുതൽ കുതിരാനിടയാകരുത്. കറിവേപ്പിലയും പച്ചമുളകും ഇഞ്ചിയും ചെറുതായി അരിയുക. ഒട്ടും വെള്ളം ചേർക്കാതെ, നല്ല മയത്തിൽ ഉഴുന്ന് അരച്ചെടുക്കണം. (മിക്സിയില്‍ വെള്ളമില്ലാതെ ചോറും ചേര്‍ത്ത് അരച്ചെടുക്കുക).ഇതിൽ അരിഞ്ഞുവച്ച ചേരുവകളും പാകത്തിന് ഉപ്പും കുരുമുളക് ചെറുതായി പൊടിച്ചതും ചേർത്ത് നന്നായി യോജിപ്പിക്കുക. അവസാനം അരിപ്പൊടി വിതറി മെല്ലെ ഇളക്കി യോജിപ്പിക്കുക. (വടയ്ക്ക് നല്ല കരുകരുപ്പ് കിട്ടാനാണ് സ്വല്പം അരിപ്പൊടി ചേർക്കുന്നത്.) മാവ് അരച്ചുകഴിഞ്ഞാൽ കഴിയുന്നതും വേഗം വട ഉണ്ടാക്കണം. വെളിച്ചെണ്ണ ചൂടാവാൻ വെക്കുക. ഇനി വട ഷേപ്പ് ചെയ്ത് എണ്ണയിലിടാം. വട ഷേപ്പ് ചെയ്യാൻ തുടങ്ങുതിനുമുൻപ് ഒരു പാത്രത്തിൽ കുറച്ചു വെള്ളം അടുത്തു വയ്ക്കുക. മാവ് എടുക്കുന്നതിനുമുൻപ് അദ്യം കൈപ്പത്തി രണ്ടും വെള്ളത്തിൽ മുക്കുക (മാവ് കയ്യിൽ ഒട്ടാതിരിക്കാനാണ് വെള്ളത്തിൽ മുക്കുന്നത്). എന്നിട്ട് കുറച്ചു മാവെടുത്ത് കൈവെള്ളയിൽ വച്ച് ഒന്നമർത്തി നടുക്കൊരു ദ്വാരമുണ്ടാക്കുക.ഇത് ഷെയിപ്പ് നഷ്ടപ്പെടാതെ മറ്റേകയ്യിലേക്ക് മറിച്ചശേഷം ഉടനെ ചൂടായ എണ്ണയിലേക്ക് വഴുക്കിയിറക്കുക. കയ്യിലെ വെള്ളമയം നഷ്ടപ്പെടുന്നതിനുമുമ്പ്…ഈ കാര്യങ്ങളൊക്കെ പെട്ടെന്നു ചെയ്യണം . വീണ്ടും കൈകൾ വെള്ളത്തിൽ മുക്കുക, അടുത്ത വട റെഡിയാക്കി എണ്ണയിടുക. (ഓരോ വടയ്ക്കുള്ള മാവ് എടുക്കുന്നതിനുമുമ്പും കൈകൾ വെള്ളത്തിൽ മുക്കണം). അദ്യമൊന്നും ശരിയാവില്ല. കുറേ പ്രാവശ്യം ഉണ്ടാക്കി പരിചയമായാൽ നന്നായിട്ടു ചെയ്യാൻ പറ്റും. ഉഴുന്നുവട മൂത്തുകിട്ടാൻ കുറച്ചു സമയമെടുക്കും. നന്നായി മൊരിഞ്ഞിട്ടേ കോരിയെടുക്കാവൂ.. വട തയ്യാറായിക്കഴിഞ്ഞു! ചമ്മന്തിയോ, ചട്ണിയോ, സാമ്പാറോ കൂട്ടിക്കഴിക്കാം.
ഉഴുന്നുവടയുണ്ടാക്കുമ്പോൾ പ്രധാനമായും രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഒന്ന്, ഉഴുന്ന് രണ്ടുമണിക്കൂറിൽ കൂടുതൽ കുതിരാനിടരുത്. രണ്ട്, മാവ് അരച്ചുകഴിഞ്ഞാൽ കഴിയുന്നതും വേഗം വട ഉണ്ടാക്കണം.വൈകുന്തോറും വട എണ്ണകുടിക്കാനുള്ള സാധ്യത ഏറും.

tRootC1469263">

സാമ്പാർ

ചേരുവകൾ:-

സാമ്പാർ കഷ്ണങ്ങൾ :- അരക്കിലോ. (സവാള, ഉരുളക്കിഴങ്ങ്, മുരിങ്ങക്കായ, വെണ്ടയ്ക്ക, വഴുതിന, ചേന, കാരറ്റ്, തക്കാളി etc)
തുവരപ്പരിപ്പ് - 200 ഗ്രാം.
പുളി - ചെറുനാരങ്ങാ വലുപ്പത്തിൽ
മഞ്ഞൾപ്പൊടി
ഉപ്പ്
കായം പൊടി - 1 ടീസ്പൂൺ.
വെളിച്ചെണ്ണ
കടുക്
മുളക്
കറിവേപ്പില

വറുത്തരയ്ക്കാൻ:-

മല്ലി - 5 ടീസ്പൂൺ
മുളക് - 10 എണ്ണം എരിവിനനുസരിച്ച്.
ഉലുവ - കാൽ ടീസ്പൂൺ.
കടലപ്പരിപ്പ് - 2 ടീസ്പൂൺ.
ജീരകം - 1/4 ടിസ്പൂൺ
തേങ്ങ - 2 ടീസ്പൂൺ.
കറിവേപ്പില

തയ്യാറാക്കുന്ന വിധം :-

പരിപ്പ് കുക്കറിൽ വേവിച്ച് നന്നായി ഉടച്ചു വയ്ക്കുക.
വറുത്തരയ്ക്കാനുള്ള ചേരുവകൾ എല്ലാം ഒരു ചീനച്ചട്ടിയിട്ട് വറുക്കുക. തുടർച്ചയായി ഇളക്കണം. മൂത്ത മണം വരുമ്പോൾ ഉടനെ വാങ്ങി മറ്റൊരു പാത്രത്തിലേക്കിടുക.
വറുത്ത ചേരുവകൾ ആറിയശേഷം കായവും ചേർത്ത് അരച്ചെടുക്കുക.
നുറുക്കിയ പച്ചക്കറികൾ കുറച്ച് വെള്ളവും പുളി പിഴിഞ്ഞതും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വേവിയ്ക്കുക. തക്കാളി, വെണ്ടയ്ക്ക മുതലായവ അവസാനമേ ഇടാവൂ. വെന്തശേഷം പരിപ്പ് ചേർത്ത് ഒന്നു തിളപ്പിക്കുക. പിന്നെ അരപ്പും പാകത്തിന് വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക. വാങ്ങിവച്ച് മല്ലിയില അരിഞ്ഞതും, വെളിച്ചെണ്ണയിൽ കടുകും മുളകും കറിവേപ്പിലയും വറുത്തിടുക
 

Tags