സാമ്പാർ ചീര തോരൻ തയാറാക്കാം

thoran
thoran

ആവശ്യമുള്ള ചേരുവകൾ 

വെളിച്ചെണ്ണ - രണ്ടു ടേബിൾ സ്പൂൺ
 കടുക് - അര ടീസ്പൂൺ
 ഉണക്ക മുളക് - രണ്ടെണ്ണം
 സാമ്പാർ ചീര - രണ്ടു കപ്പ്
 ഉപ്പ് - ആവശ്യത്തിന് 
വെളുത്തുള്ളി - രണ്ടെണ്ണം 
ചുവന്നുള്ളി - നാലെണ്ണം 
തേങ്ങ - അര കപ്പ് 
മഞ്ഞൾ പൊടി - അര ടീസ്പൂൺ 
പച്ച മുളക് - രണ്ടെണ്ണം 
ജീരകം - കാൽ ടീസ്പൂൺ 

tRootC1469263">

തയാറാക്കുന്ന വിധം 

ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് ചൂടായി വരുമ്പോൾ വെളിച്ചെണ്ണയൊഴിച്ചു കൊടുക്കാം. വെളിച്ചെണ്ണ ചൂടായതിനു ശേഷം കടുക് പൊട്ടിച്ച് വറ്റൽമുളക് കൂടി ചേർക്കാവുന്നതാണ്. ഇനി ഇതിലേക്ക് സാമ്പാർ ചീര അരിഞ്ഞു വെച്ചത് ഇട്ടുകൊടുക്കാം. ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നന്നായി ഇളക്കിയതിനു ശേഷം അഞ്ച് മിനിട്ട് അടച്ചു വെച്ച് വേവിയ്ക്കാം. തേങ്ങ, ജീരകം, പച്ചമുളക്, മഞ്ഞൾപൊടി, വെളുത്തുള്ളി, ചെറിയുള്ളി എന്നിവ തോരന്റെ പാകത്തിന് ഈ സമയത്ത് ചതച്ചെടുക്കാവുന്നതാണ്. ഇനി ഈ തേങ്ങാക്കൂട്ട് കൂടി സാമ്പാർ ചീരയിലേക്കു ചേർത്ത് കൊടുത്തു, നല്ലതുപോലെ ഇളക്കി യോജിപ്പിക്കാം. വെള്ളം പൂർണമായും വറ്റുന്നതുവരെ തുറന്നു വച്ച് വേവിക്കണം.

Tags