കറി പാഴാക്കണ്ട! ഉപ്പ് കുറയ്ക്കാൻ എളുപ്പ വഴികൾ

Healthy and tasty; you can make this simple churayka curry at home
Healthy and tasty; you can make this simple churayka curry at home

കറി ഉണ്ടാക്കുമ്പോൾ ഒരിക്കൽ ഉപ്പ് അധികമായി പോയ അനുഭവം എല്ലാവർക്കും ഉണ്ടാകും. വിഷമിക്കേണ്ട .ഉപ്പ് കുറയ്ക്കാനുള്ള എളുപ്പ മാർഗ്ഗങ്ങൾ ഉണ്ട്. ഇപ്പോൾ ആ ചില ട്രിക്കുകൾ നോക്കാം.

ഉരുളക്കിഴങ്ങ് ഉപ്പ് ആഗിരണം ചെയ്യാനുള്ള കഴിവിന് പേരുകേട്ടതാണ്. നിങ്ങളുടെ കറിക്ക് ഉപ്പേറുമ്പോള്‍, അതിലേക്ക് തൊലികളഞ്ഞ ഉരുളക്കിഴങ്ങ് മുഴുവനായി ചേര്‍ക്കുക. ഏകദേശം 15 മിനിറ്റ് വേവിക്കുക. ഉരുളക്കിഴങ്ങില്‍ അധിക ഉപ്പ് പിടിക്കുകയും നിങ്ങളുടെ കറി കൂടുതല്‍ രുചികരമാക്കുകയും ചെയ്യും.
ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നു

tRootC1469263">

ഉരുളക്കിഴങ്ങിലെ അന്നജം ഒരു സ്‌പോഞ്ച് പോലെ പ്രവര്‍ത്തിക്കുന്നു, ഇത് ദ്രാവകത്തില്‍ നിന്ന് ഉപ്പ് വലിച്ചെടുക്കുന്നു. ഉപ്പ് നീക്കാന്‍ ഈ രീതി ഫലപ്രദമാണ് കൂടാതെ നിങ്ങളുടെ വിഭവത്തിന്റെ രുചിയില്‍ കാര്യമായ മാറ്റം വരുത്തുന്നുമില്ല. ഉപ്പ് നീക്കാന്‍ കറിയിലിട്ട ഉരുളക്കിഴങ്ങ് വിളമ്പുന്നതിന് മുമ്പ് നീക്കം ചെയ്യുക.
ഇതര രീതികള്‍

നിങ്ങളുടെ കയ്യില്‍ ഉരുളക്കിഴങ്ങില്ലെങ്കില്‍, ഉപ്പിനെ പ്രതിരോധിക്കാന്‍ അല്‍പ്പം പഞ്ചസാരയോ ക്രീമോ ചേര്‍ക്കാം.

Tags