സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായ സാലഡ് കഴിച്ചാലോ

What if you eat the salad that's trending on social media?

എല്ലാ സാലഡുകളും ശരീരഭാരം കുറയ്ക്കാൻ സഹായിക്കണമെന്നില്ല. ക്രീമും ചീസും മയോണൈസും നിറഞ്ഞ സാലഡ് കലോറി കൂട്ടുകയേ ഉള്ളൂ. ശരിക്കും ഫലം കിട്ടണമെങ്കിൽ ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. സാധാരണ സാലഡ് കഴിക്കാൻ സമയം ഒന്നുമില്ല. എന്നാൽ ഈ 3 സമയങ്ങളിൽ സാലഡ് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഉച്ചഭക്ഷണത്തിന് 20 മിനിറ്റ് മുമ്പോ,വൈകുന്നേരം നാല് മണിക്കും അഞ്ച് മണിക്കുമിടയിലോ രാത്രി ഭക്ഷണത്തിന് പകരം ഏഴരയ്ക്ക് മുൻപോ കഴിക്കാം.

സാലഡുകൾ കഴിക്കുന്നത് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഉയർന്ന നാരുകൾ അടങ്ങിയ ഭക്ഷണ പദർത്ഥങ്ങൾ ഉൾപ്പെടുത്തുക.
ഉയർന്ന പ്രോട്ടീൻ അടങ്ങിയ ചിക്കൻ ബ്രെസ്റ്റ്, മുട്ട എന്നിവ ഉൾപ്പെടുത്തുക.
കുറഞ്ഞ കലോറി അടങ്ങിയ കുക്കുമ്പർ പോലുള്ളവ ഉൾപ്പെടുത്തുക.
ഏറെ ഗുണമുള്ള സാലഡ് തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ

ഗ്രിൽ ചെയ്ത പനീർ 50 ഗ്രാം അല്ലെങ്കിൽ വേവിച്ച കടല – 1 കപ്പ്
കുക്കുമ്പർ
കാപ്സിക്കം
ലെറ്റൂസ്
1 ടീസ്പൂൺ ഒലിവ് ഓയിൽ
നാരങ്ങാനീര്.

Tags