സാബുദാന കിച്ച്ഡി ; കുറച്ച് ചേരുവകൾ കൊണ്ട് രുചികരമായൊരു പ്രഭാതഭക്ഷണം
Oct 30, 2026, 15:55 IST
ചേരുവകൾ: സാബുദാന 1 കപ്പ്, ഉരുളക്കിഴങ്ങ് 1 എണ്ണം, നിലക്കടല ½ കപ്പ്, പച്ചമുളക് 2 എണ്ണം, ജീരകം ½ ടീസ്പൂൺ, നാരങ്ങാനീര് 1 ടേബിൾസ്പൂൺ, പഞ്ചസാര ½ ടീസ്പൂൺ, ഉപ്പ്, നെയ്യ് അല്ലെങ്കിൽ എണ്ണ, മല്ലിയില.
തയ്യാറാക്കുന്ന വിധം: സാബുദാന കഴുകി ആവശ്യത്തിന് വെള്ളത്തിൽ കുതിർത്ത് വെള്ളം ഊറ്റി മാറ്റിവെക്കുക. നിലക്കടല വറുത്ത് പൊടിച്ചെടുക്കുക. പാനിൽ നെയ്യ് ചൂടാക്കി ജീരകവും പച്ചമുളകും ചേർക്കുക. അരിഞ്ഞ ഉരുളക്കിഴങ്ങ് വേവിച്ചശേഷം സാബുദാനയും നിലക്കടല പൊടിയും ചേർത്ത് ഇളക്കുക. ഉപ്പും പഞ്ചസാരയും ചേർത്ത് സാബുദാന സുതാര്യമാകുന്നതുവരെ വേവിക്കുക. അവസാനം നാരങ്ങാനീരും മല്ലിയിലയും ചേർക്കാം.
.jpg)

