കടലമാവും അരിപ്പൊടിയും ചേര്‍ത്ത കുഞ്ഞു മുറുക്ക്
വെറുതെയിരിക്കുമ്പോള്‍ എന്തെങ്കിലും കൊറിക്കാന്‍ ഇഷ്ടമുള്ളവരാണ് നമ്മളൊക്കെ. കുട്ടികള്‍ക്കും വലിയവര്‍ക്കുമൊക്കെ കറുമുറെ കൊറിക്കാന്‍ അടിപൊളി രുചിയില്‍ തയാറാക്കാം കടലമാവ് അരിപൊടി ചേര്‍ത്ത് സ്‌പെഷല്‍ മുറുക്ക്.
കടലമാവ് - 1 കപ്പ്
അരിപ്പൊടി വറുത്തത് - 3 ടേബിള്‍ സ്പൂണ്‍
കുരുമുളകു പൊടി - രണ്ട് ടീസ് പൂണ്‍
മഞ്ഞ പൊടി - കാല്‍ ടീസ്പൂണ്‍
മുളകു പൊടി - ഒരു ടീസ്പൂണ്‍
ഉപ്പ്, എണ്ണ, കറിവേപ്പില, ചെറുചൂടുവെള്ളം -ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
നേരിയ ചൂടുവെള്ളത്തില്‍ കടലമാവും അരിപ്പൊടിയും മറ്റു ചേരുവകളെല്ലാം ചേര്‍ത്ത് കുഴച്ചെടുക്കുക. ശേഷം അരമണിക്കൂര്‍ റസ്റ്റ് ചെയ്യാന്‍ വെയ്ക്കുക. സേവനാഴിയില്‍ ഇഷ്ടമുള്ള ചില്ലിട്ട് കുറേശ്ശെ മാവിട്ട് ചൂടായ എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. കൂടെ കറിവേപ്പിലയും എണ്ണയിലേക്കു ചേര്‍ക്കുക. ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തു കോരുക. ഇനി നിങ്ങള്‍ക്കിത് കറുമുറെ കഴിക്കാം.
.jpg)


