നല്ല ക്രിസ്പിയായ 'റിബൺ പക്കോട'; നാലുമണി ചായക്കൊപ്പം കഴിക്കാൻ ഇതിലും മികച്ച സ്നാക്ക് വേറെയുണ്ടോ?

RibbonPakoda

ചേരുവകൾ
കടലമാവ് – 2 കപ്പ്
അരിപൊടി – 1 കപ്പ്
മുളകുപൊടി – 1 ടീസ്പൂൺ
കായപ്പൊടി – ¼ ടീസ്പൂൺ
എള്ള് – 1 ടീസ്പൂൺ
വെണ്ണ അല്ലെങ്കിൽ ചൂട് എണ്ണ – 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
എണ്ണ – വറുക്കാൻ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ കടലമാവ്, അരിപൊടി, മുളകുപൊടി, കായപ്പൊടി, എള്ള്, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക.
വെണ്ണ (അല്ലെങ്കിൽ ചൂട് എണ്ണ) ചേർത്ത് കൈകൊണ്ട് നന്നായി യോജിപ്പിക്കുക.
ആവശ്യത്തിന് വെള്ളം ചേർത്ത് മൃദുവായ മാവ് തയ്യാറാക്കുക. വളരെ കട്ടിയോ വളരെ അയവുള്ളതോ ആകരുത്.
റിബൺ പക്കോട അച്ചിൽ (വീതിയുള്ള സ്ലോട്ട് ഡിസ്ക്) മാവ് നിറയ്ക്കുക.
എണ്ണ നന്നായി ചൂടായ ശേഷം അച്ചിൽ നിന്ന് നേരിട്ട് എണ്ണയിലേക്ക് വട്ടത്തിൽ അമർത്തി ഇടുക.
മീഡിയം തീയിൽ ഇരുവശവും സ്വർണനിറമാകുന്നതുവരെ വറുത്തെടുക്കുക.
എണ്ണ വാർന്ന് പൂർണമായി തണുത്ത ശേഷം വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കാം.

Tags