ലഡ്ഡു ആസ്വദിച്ചു കഴിക്കാം

laddu
laddu
ചേരുവകൾ
    റവ- 3/4 കപ്പ്
    കടലമാവ്- 1/4 കപ്പ്
    ശർക്കര- 150 ഗ്രാം
    ഏലയ്ക്ക പൊടിച്ചത്- 1 ടേബിൾസ്പൂൺ
    തേങ്ങ- 1 കപ്പ്
    നെയ്യ്- 3 ടീസ്പൂൺ
    കശുവണ്ടി- ആവശ്യത്തിന്
തയാറാക്കുന്ന വിധം
    ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് നെയ്യൊഴിക്കാം.
    നെയ്യ് ചൂടായതിനു ശേഷം റവ ചേർത്തു വറുക്കാം.
tRootC1469263">
    റവയുടെ നിറം മാറി വരുമ്പോൾ കടലമാവ് ചേർത്തിളക്കി യോജജിപ്പിക്കാം.
    ഇതിലേയ്ക്ക് ഒരു കപ്പ് തേങ്ങ ചിരകിയതും, ആവശ്യത്തിന് കശുവണ്ടിയും ചേർക്കാം. തീ കുറച്ചു വച്ച് ഇത് വറുക്കാം.
    തേങ്ങയിലെ ജലാശം വറ്റി വരണ്ടു വരുമ്പോൾ 150 ഗ്രാം ശർക്കര പൊടിച്ചതു ചേർക്കാം.
    ഇനി ഇടത്തരം തീയിൽ 10 മിനിറ്റ് കൂടി ഇളക്കാം.
    ശേഷം ഒരു ടേബിൾസ്പൂൺ നെയ്യ് ചേർത്തിളക്കി അടുപ്പണയ്ക്കാം. ഇത് തണുത്തതിനു ശേഷം ചെറിയ ഉരുളകളാക്കാം

Tags