പഴവും കുരുമുളകും ചേര്‍ത്തൊരു അടിപൊളി റെസിപ്പി
നല്ല വട്ടത്തിലരിഞ്ഞ ഏത്തപ്പഴത്തിലേക്ക് കുറച്ച് കുരുമുളക് പൊടി കൂടി ചേര്‍ത്ത് കഴിച്ചാലോ… ഈ വെറൈറ്റി മിക്‌സ് നമ്മുടെ കരളിനും വയറിനും നല്ലതാണെന്നാണ് എന്‍ഡ്ബാക്ക്‌പെയിന്‍ എന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വന്ന ഹെല്‍ത്ത് ടിപ്പില്‍ പറയുന്നത്. ലിവറിനെ ഡീ ടോക്‌സിഫൈ ചെയ്യുന്നതിനൊപ്പം വയറിന്റെ വീക്കവും ഇല്ലാതാക്കാന്‍ ഈ കോമ്പിനേഷന് കഴിയുമത്രേ. പൊട്ടാസ്യവും നാരുകളും കൊണ്ട് സമ്പുഷ്ടമാണ് ഏത്തയ്ക്ക. ഇത് ദഹനത്തിന് ബെസ്റ്റാണ്. കുരുമുളകിലെ പൈപ്പറിനാണ് കരളിനെ സഹായിക്കുന്നത്. പഴത്തിലെ വൈറ്റമിനുകളായ സി, ബി6 തുടങ്ങിയവയും സസ്യസംയുക്തങ്ങളും കരള്‍ കോശങ്ങള്‍ക്ക് നല്ലതാണ്.
തീര്‍ന്നില്ല മറ്റു ചില ഭക്ഷണ കോമ്പോകളെ കുറിച്ചും ഇതേ പേജില്‍ പറയുന്നുണ്ട്. തണ്ണിമത്തങ്ങയും ഉപ്പും ചേര്‍ത്ത് കഴിച്ചാല്‍ ഇത് നല്ല ഊര്‍ജ്ജം നല്‍കുമെന്നും വയറിലെ കൊഴുപ്പ് ഇല്ലാതാക്കുമെന്നുമാണ് ഇവര്‍ അവകാശപ്പെടുന്നത്. ഉപ്പ് ഇലക്ട്രോലൈറ്റുകളുടെ ബാലന്‍സിന് സഹായിക്കുന്നതിനൊപ്പം ഹൈട്രേഷനും മെച്ചപ്പെട്ടനിലയിലാക്കും. അതേസമയം തണ്ണിമത്തനിലെ പഞ്ചസാരയാണ് ഊര്‍ജ്ജം നല്‍കുന്നത്. കയന്‍ പെപ്പര്‍(മുളക്) പൈനാപ്പിള്‍ കോമ്പിനേഷനും മികച്ച കൂട്ടാണെന്നാണ് പറയുന്നത്. ഇവ ദഹനത്തിന് സഹായിക്കുന്നതിനൊപ്പം ശരീരത്തിലെ വിഷാംശങ്ങളെ പുറത്തള്ളുമത്രേ.
അവോകാഡോയും കോക്കോ പൗഡറും ചേര്‍ത്തു കഴിച്ചാലുള്ള ഗുണം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളിലാണ്. മാത്രമല്ല മുഖക്കുരുവിനെ പ്രതിരോധിക്കുകയും ചെയ്യും. അവോക്കാഡോയിലെ ആരോഗ്യകരമായ കൊഴുപ്പാണ് തലച്ചോറിനെ സഹായിക്കുന്നത്. അതേസമയം കോക്കോയിലെ ആന്റിഓക്‌സിഡന്‍ഡ്‌സ് ചര്‍മത്തിന് മികച്ചതാണ്. തീര്‍ന്നില്ല നാരങ്ങയും ചിയ വിത്തുകളും ചേര്‍ത്ത് കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. നാരങ്ങയിലെ വൈറ്റമിന്‍ സി മെറ്റബോളിസത്തിന് സഹായിക്കുമ്പോള്‍ ചിയ സീഡ് വയറ് നിറയ്ക്കും.
.jpg)

