കാരറ്റും ആപ്പിളുമുണ്ടെങ്കിൽ എളുപ്പത്തിൽ തയ്യാറാക്കാം ഈ റെസിപ്പി

This recipe is easy to prepare if you have carrots and apples.

രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഒരു ഹെൽത്തി സ്മൂത്തി ആയാലോ? കാരറ്റും തെങ്ങാപ്പാലും ആപ്പിളുമുണ്ടെങ്കിൽ എളുപ്പത്തിൽ തയ്യാറാക്കാം ഈ റെസിപ്പി. ഈ സ്മൂത്തിയിൽ 243 കാലോറി അടങ്ങിയിട്ടുണ്ട്. 8 ​ഗ്രാം ഫാറ്റും, 46 ​ഗ്രാം കാ‌ർബും, 4 ​ഗ്രാം പ്രോട്ടീനുമാണ് ഈ സ്മൂത്തിയിൽ അടങ്ങിയിട്ടുള്ളത്.

2 വലിയ കാരറ്റ്, അരിഞ്ഞത്, 1 ഇടത്തരം പഴുത്ത ഏത്തപ്പഴം, 1 വലിയ ആപ്പിൾ നാലായി മുറിച്ചത്, 1 കപ്പ് തേങ്ങാപ്പാൽ, 2 ടേബിൾസ്പൂൺ നാരങ്ങ നീര്, 2 ടീസ്പൂൺ ഇഞ്ചി അരിഞ്ഞത്, 1 ടീസ്പൂൺ മഞ്ഞൾ പൊടി, ½ കപ്പ് ഐസ് ക്യൂബുകൾ എന്നിവയാണ് സ്മൂത്തി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ.

കാരറ്റ്, ഏത്തപ്പഴം, ആപ്പിൾ, തേങ്ങാപ്പാൽ, നാരങ്ങാനീര്, ഇഞ്ചി, മഞ്ഞൾ പൊടി എന്നിവ ഒരു മിക്സിയിൽ ചേർത്ത് നന്നായി അടിചെടുക്കുക. ഏകദേശം 45 സെക്കൻഡ് നേരത്തേക്ക് പഴങ്ങൾ സ്മൂത്തിയുടെ രൂപം ആവുന്നത് അടിക്കുക. ശേഷം ഐസ് ക്യൂബുകൾ ചേർത്ത് ഏകദേശം 30 സെക്കൻഡ് അടിചെടുക്കുക.

Tags