രാവിലെ സമയമില്ലേ? അഞ്ച് മിനിറ്റിൽ തയാറാക്കാം ഒരു ഹെൽത്തി റവ ഉപ്പുമാവ്

ravauppumaavu

ചേരുവകൾ
റവ – 1 കപ്പ്
വെള്ളം – 2½ കപ്പ്
സവാള – 1 എണ്ണം ചെറുതായി അരിഞ്ഞത്
പച്ചമുളക് – 2 എണ്ണം
ഇഞ്ചി – 1 ടീസ്പൂൺ
കടുക് – 1 ടീസ്പൂൺ
ഉഴുന്നുപരിപ്പ് – 1 ടീസ്പൂൺ
കറിവേപ്പില – 1 തണ്ട്
തേങ്ങെണ്ണ – 2 ടേബിൾ സ്പൂൺ
ഉപ്പ്
തേങ്ങ ചിരണ്ടിയത് – 2 ടേബിൾ സ്പൂൺ
കശുവണ്ടി
തയ്യാറാക്കുന്ന വിധം
റവ ചെറിയ തീയിൽ ഇളം വറുത്ത് മാറ്റിവെക്കുക.
പാനിൽ തേങ്ങെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
ഉഴുന്നുപരിപ്പ്, കറിവേപ്പില, ഇഞ്ചി, പച്ചമുളക് ചേർക്കുക.
സവാള ചേർത്ത് മൃദുവാകുന്നത് വരെ വഴറ്റുക.
വെള്ളവും ഉപ്പും ചേർത്ത് തിളപ്പിക്കുക.
റവ അല്പാല്പമായി ചേർത്ത് തുടർച്ചയായി ഇളക്കുക.
മൂടി വെച്ച് 3–5 മിനിറ്റ് വേവിക്കുക.
അവസാനം തേങ്ങ ചിരണ്ടിയത് ചേർത്ത് ഇളക്കുക.
വേണമെങ്കിൽ കശുവണ്ടി വറുത്ത് മുകളിൽ ചേർക്കാം.
 

Tags