കുട്ടികളും മുതിർന്നവരും ഇഷ്ടപ്പെടുന്ന ബ്രേക്ക്ഫാസ്റ്റ് ഐറ്റം
Jan 5, 2026, 19:30 IST
ചേരുവകൾ
റവ – 1 കപ്പ്
വെള്ളം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തേങ്ങ – 1കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് റവയിലേക്ക് ആവശ്യത്തിനുള്ള വെള്ളം ഒഴിച്ചു കുഴച്ചെടുക്കാം. റവ കയ്യിൽ എടുത്തു പിടിക്കുമ്പോൾ ബോൾ രൂപത്തിൽ കിട്ടുന്ന പാകം വരെ വെള്ളം ഒഴിച്ച് കുഴയ്ക്കണം. ശേഷം ഒരു പുട്ട് കുറ്റിയിലേക്ക് ഒരു പിടി തേങ്ങ ഇട്ടു കൊടുക്കാം, ശേഷം 2 പിടി തേങ്ങ ഇടാം. ഇതേ പോലെ തേങ്ങയും റവയുമായ് പുട്ട് കുറ്റി നിറയുന്നത് വരെ ഇട്ടു കൊടുക്കാം. 15 മിനിറ്റ് ആവിയിൽ വേവിച്ച് എടുക്കാം. നല്ല പഞ്ഞി പോലെ സോഫ്റ്റായ റവ പുട്ട് റെഡി.
tRootC1469263">.jpg)


