മധുര പ്രേമികൾക്ക് ഇഷ്ടമാകും ഈ റവ കേസരി
May 13, 2025, 18:35 IST
ആവശ്യമായ ചേരുവകൾ
റവ 2 കപ്പ്
നെയ്യ് മുക്കാൽ കപ്പ്
ചൂടുവെള്ളം 2 1/2 കപ്പ്
പഞ്ചസാര 2 കപ്പ്
പാൽ 1 കപ്പ്
ഏലയ്ക്ക 1 സ്പൂൺ
കശുവണ്ടിപ്പരിപ്പ് ആവശ്യത്തിന്
ഉണക്കമുന്തിരി ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം പാത്രത്തിൽ നെയ്യ് ഇടുക. ശേഷം നെയ്യിലേക്ക് റവയിട്ട് ഒന്ന് ഇളക്കുക. വെള്ളമൊഴിച്ച് തുടരെ ഇളക്കണം. ശേഷം പഞ്ചസാര ചേർത്ത് വീണ്ടും ഇളക്കുക. പഞ്ചസാര ഉരുകിച്ചേരുമ്പോൾ പാൽ ചേർക്കുക. ശേഷം ഇതിലേക്ക് ഏലയ്ക്ക പൊടിച്ചതും കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേർത്തിളക്കി വറ്റിക്കുക. തണുക്കുമ്പോൾ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം.( കേസരിക്ക് നിറം വേണമെങ്കിൽ മഞ്ഞയോ ഓറഞ്ചോ ഫുഡ് കളർ ചേർക്കുക).
tRootC1469263">.jpg)


