മാവ് അരച്ചു വെക്കാൻ മറന്നോ? എങ്കിൽ ക്രിസ്പിയായി ഒരു റവ ദോശയാകാം
ആവശ്യമായ ചേരുവകൾ:
റവ – ½ കപ്പ്
അരിപൊടി – ½ കപ്പ്
മൈദ – 2 ടേബിൾസ്പൂൺ
തൈര് – 2 ടേബിൾസ്പൂൺ
സവാള – 1 ചെറുത്, ചെറുതായി അരിഞ്ഞത്
പച്ചമുളക് – 1–2 എണ്ണം, അരിഞ്ഞത്
ഇഞ്ചി – 1 ചെറിയ കഷണം, അരിഞ്ഞത്
ജീരകം – ½ ടീസ്പൂൺ
കുരുമുളക് – ½ ടീസ്പൂൺ, ചതച്ചത്
കറിവേപ്പില – കുറച്ച്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഒരു പാത്രത്തിൽ റവ, അരിപൊടി, മൈദ, തൈര്, ഉപ്പ് എന്നിവ ചേർക്കുക.
ആവശ്യത്തിന് വെള്ളം ഒഴിച്ച് വളരെ നേർത്ത മാവ് തയ്യാറാക്കുക. മാവ് 15–20 മിനിറ്റ് മാറ്റിവെക്കാം.
ഇതിലേക്ക് സവാള, പച്ചമുളക്, ഇഞ്ചി, ജീരകം, കുരുമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കുക.
ദോശക്കല്ല് നന്നായി ചൂടാക്കിയ ശേഷം അൽപം എണ്ണ പുരട്ടുക.
മാവ് നന്നായി ഇളക്കി ദോശക്കല്ലിൽ മുകളിൽ നിന്ന് ഒഴിച്ച് പരത്താതെ നേർത്തതായി പരക്കാൻ അനുവദിക്കുക.
അരികുകളിൽ അൽപം എണ്ണ ഒഴിച്ച് ദോശ ക്രിസ്പിയായി മൊരിയുന്നതുവരെ വേവിക്കുക.
മറിച്ചിടാതെ തന്നെ മടക്കി ചൂടോടെ വിളമ്പാം.
.jpg)

