സമയം കുറവാണോ? ഈ ബ്രേക്ക്‌ഫാസ്റ്റ് ട്രൈ ചെയ്യൂ
Feb 9, 2026, 16:00 IST
ആവശ്യമായ സാധനങ്ങൾ
റവ – ഒരു കപ്പ്
തേങ്ങ- അര കപ്പ്
ചെറിയ ഉള്ളി- അഞ്ച് എണ്ണം
ആവശ്യത്തിന് ഉപ്പ്
ഉണ്ടാക്കുന്ന വിധം
ആദ്യം മുകളിൽ പറഞ്ഞ ചേരുവകളെല്ലാം മിക്‌സിയുടെ ജാറിലിട്ട് അൽപം വെള്ളം ചേർത്ത് അരച്ചെടുക്കുക. മിക്‌സിയുടെ ജാറിൽ തേങ്ങയും റവയും മൂടിനിൽക്കുന്ന ലെവലിൽ വെള്ളം ഒഴിച്ചുകൊടുത്താൽ മതി.
ശേഷം മാവ് പാത്രത്തിലേക്ക് മാറ്റി ഒരു നുള്ള് ചെറുജീരകം ചേർത്ത് നന്നായി ഇളക്കുക. എന്നിട്ട് ദോശച്ചട്ടി അടുപ്പത്ത് വെച്ച് അൽപം വെളിച്ചെണ്ണ തൂവി മാവ് ഒഴിച്ച് ചുട്ടെടുക്കാം. മാവ് അധികം പരത്തി ഒഴിക്കരുത്. നെയ് പത്തിരിയുടെ വലുപ്പത്തിൽ മാവ് ഒഴിച്ചാൽ മതിയാകും. ശേഷം ഇരുവശവും മറിച്ചിട്ട് ചുട്ടെടുക്കണം.
.jpg)


