എലി ശല്യമോ ? എലിവിഷത്തിന് പകരം ഈ മാർഗങ്ങൾ പ്രയോഗിക്കാം
വീട്ടിനുള്ളിൽ എലികൾ കയറിക്കൂടുന്നത് ചെറിയ പ്രശ്നമല്ല. ഭക്ഷണസാധനങ്ങൾ നശിപ്പിക്കുന്നതോടൊപ്പം വസ്ത്രങ്ങളും പ്രധാന രേഖകളും കേടുപാടുകൾക്കിരയാക്കുന്ന ഇവ വീടുടമസ്ഥരെ വലിയ ബുദ്ധിമുട്ടിലാക്കും. അതിനുപുറമെ പ്ലേഗ്, എലിപ്പനി പോലുള്ള രോഗങ്ങൾക്കും എലികൾ കാരണമാകാം. അടുക്കളയിലെ പാത്രങ്ങളിലും ഭക്ഷണ വസ്തുക്കളിലും ഇവ കയറുന്നത് വഴി സാംക്രമിക രോഗങ്ങൾ പടരാനുള്ള സാധ്യതയും കൂടുതലാണ്.
വിപണിയിൽ ലഭ്യമായ എലിവിഷങ്ങളും കെണികളും ഉപയോഗിക്കാൻ പലർക്കും ഭയം തോന്നാറുണ്ട്, പ്രത്യേകിച്ച് കുട്ടികളും വളർത്തുമൃഗങ്ങളും ഉള്ള വീടുകളിൽ. ഇത്തരം രാസവസ്തുക്കൾ ആരോഗ്യത്തിന് ഹാനികരമാകാനും സാധ്യതയുണ്ട്. എന്നാൽ പ്രകൃതിദത്തവും സുരക്ഷിതവുമായ ചില മാർഗങ്ങൾ ഉപയോഗിച്ച് എലികളെ വീട്ടിൽ നിന്ന് അകറ്റാൻ കഴിയും.
ചേരുവകൾ
ഗോതമ്പ് പൊടി- 1 സ്പൂൺ
കടലമാവ്- 1സ്പൂൺ
പച്ചമുളക്- 4
വാഷിംഗ് പൗഡർ
വെള്ളം
തയ്യാറാക്കുന്ന വിധം
ഒരു പഴയ പ്ലാസ്റ്റിക് ബൗളിലേയ്ക്ക് രണ്ട് സ്പൂൺ ഗോതമ്പ് പൊടിയെടുക്കാം. അതിലേയ്ക്ക് ഒരു സ്പൂൺ കടലമാവും കുറച്ച് വാഷിംഗ് പൗഡറും ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം നാല് പച്ചമുളക് ചതച്ചതു കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ആവശ്യത്തിന് വെള്ളവും ഇതിൽ ഒഴിക്കാം. കുഴച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കിയെടുക്കാം. ഇവ എലി ശല്യം രൂക്ഷമായ ഇടങ്ങളിൽ വയ്ക്കാം. എലിക്കെണി, കേക്ക്, തുടങ്ങി എലികളെ തുരത്താൻ നിരവധി മാർഗങ്ങളുണ്ട്. എന്നാൽ ഇവയ്ക്കു പകരം ഈ വിദ്യ ഉപയോഗിക്കാം.
.jpg)

