നാവിൽ അലിഞ്ഞുചേരുന്ന രുചി; പെർഫെക്റ്റ് രസമലൈ ഇനി നിങ്ങളുടെ അടുക്കളയിലും!
Apr 18, 2026, 14:45 IST
ചേരുവകൾ
പാൽ - 500 മില്ലി
പഞ്ചസാര -3 സ്പൂൺ
പാൽപ്പൊടി - 3 സ്പൂൺ
നെയ്യ് - 1 സ്പൂൺ
ബദാം - 5
കുങ്കുമ പൂ
തയാറാക്കുന്ന വിധം
500 മില്ലി പാൽ ചെറിയ ചൂടിൽ തിളപ്പിക്കുക.
3 സ്പൂൺ പഞ്ചസാരയും 3 സ്പൂൺ പാൽപ്പൊടിയും ചേർക്കാം.
പാൽ കട്ടി ആയി വരുമ്പോൾ ബദാം പൊടിച്ചതും കുങ്കുമപ്പൂവും ചേർത്ത് തീ അണക്കുക, മിൽക്ക് സിറപ്പ് റെഡി
ഒരു നോൺ സ്റ്റിക്ക് പാനിൽ 1 കപ്പ് പാൽപ്പൊടി, 3 സ്പൂൺ പൊടിച്ച പഞ്ചസാര, 2 സ്പൂൺ പാൽ എന്നിവ ചേർത്ത് ഇളക്കുക. നെയ്യ് ചേർത്ത് നന്നായി യോജിപ്പിക്കുക. പാനിൽ നിന്നും അടർന്നു വരുന്ന സമയം നന്നായി ഇളക്കി എടുത്ത് തീ ഓഫ് ചെയ്യുക. ചൂട് കുറയുമ്പോൾ ചെറിയ ഉരുളകളാക്കി എടുക്കുക. മിൽക്ക് സിറപ്പ് ഒഴിച്ച് കഴിക്കാം.
.jpg)

