രസം ഇങ്ങനെ തയ്യാറാക്കി നോക്കൂ


ചേരുവകൾ
മല്ലി കുരു -ഒരു കൈപിടി
ജീരകം-1/2 ടി സ്പൂൺ
വെളുത്തുള്ളി -2 അല്ലി
കുരുമുളക്- 1/2 ടി സ്പൂൺ
മുളക് പൊടി-1/4 -1/2 ടി സ്പൂൺ
മഞ്ഞള പൊടി -1/4 ടി സ്പൂൺ
ഉപ്പു -ആവശ്യത്തിനു
വെള്ളം -3 കപ്പ്
മല്ലി ഇല
വേപ്പില
തക്കാളി -2
കോൽ പുളി-ഒരു ചെറിയ കഷണം
വെളിച്ചെണ്ണ -1 ടേബിൾ സ്പൂൺ
കടുക്-1/2 ടി സ്പൂൺ
ഉലുവ പൊടി -ഒരു നുള്ള്
കായം പൊടി- ഒരു നുള്ള്
വറ്റൽ മുളക് -2
കറി വേപ്പില -1 തണ്ട്
ആദ്യം മിക്സിയിലെ ചെറിയ ജാർ എടുത്തു അതിലേക്കു മല്ലി ,മുളക് പൊടി ,ജീരകം ,വെളുത്തുള്ളി ,മഞ്ഞള പൊടി ഇട്ടു പൊടിച്ചു എടുക്കുക ..
രസം തയ്യാറാക്കാൻ ഉപയോഗിക്കുന്ന പാത്രത്തിലേക്ക് ഈ കൂട്ട് ഇടുക ..
പിന്നെ അതെ ജാറിൽ തന്നെ ഒരു തക്കാളി യും അരച്ച് എടുത്തു ആ കൂട്ടിലേക്ക് ഒഴിക്കുക
പിന്നീട് ബാക്കി ഉള്ള ഒരു തക്കാളി അരിഞ്ഞു ഇടുക ,വെള്ളം ,മല്ലി ഇല ,കറി വേപ്പില ,പുളി പിന്നെ ഉപ്പും കൂടെ ചെറുത് ഇടത്തരം തീയിൽ 15 മിനിറ്റ് വേവിക്കുക
അപ്പോളേക്കും വെള്ളം കുറച്ചു വറ്റി എല്ലാം നന്നായി പിടിച്ചിരിക്കും ..
രുചിച്ചു നോക്കി എന്തേലും കുറവ് ഉണ്ടേൽ മാറ്റം വരുത്തുക .ഒരു അരിപ്പയിൽ അരിച്ചെടുക്കുക

ഇനി എന്നാ ചൂടാക്കി കടുകും വറ്റൽ മുളകും കറി വേപ്പിലയും പൊട്ടിച്ചു അടുപ്പിൽ നിന്നും മാറ്റി അതിലേക്കു അല്പ്പം കായവും ഉലുവയും കൂടെ ചേർത്ത് മിക്സ് ചെയ്തു ,രസതിലേക്ക് ഒഴിക്കുക രണ്ടു മിനിറ്റ് അടച്ചു വെക്കുക ..