റംബൂട്ടാൻ ജാം തയ്യാറാക്കാം
ആവശ്യമായ ചേരുവകൾ
റമ്പൂട്ടാൻറെ കാമ്പ് (വിത്ത് കളഞ്ഞത്) - 250 ഗ്രാം
പഞ്ചസാര - 125 ഗ്രാം (പഴത്തിൻറെ പകുതി അളവ്)
നാരങ്ങാനീര് - 2 വലിയ നാരങ്ങ
വെള്ളം - ആവശ്യത്തിന്
തയാറാക്കുന്ന വിധം
റമ്പൂട്ടാൻ നന്നായി കഴുകി, തോലും കുരുവും കളഞ്ഞ് കാമ്പ് മാത്രം വേർതിരിച്ചെടുക്കുക. ഇത് മിക്സിയുടെ ജാറിലിട്ട്, നാരങ്ങാനീരും അല്പം വെള്ളവും ചേർത്ത് നല്ലതുപോലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കണം. ഈ മിശ്രിതം ഒരു പാത്രത്തിലേക്ക് മാറ്റി, അതിലേക്ക് പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കുക.
പാത്രം അടുപ്പിൽ വെച്ച് ഇടത്തരം തീയിൽ തിളപ്പിക്കുക. തിളച്ചു വരുമ്പോൾ തീ കുറച്ച് 10-15 മിനിറ്റ് നേരം നന്നായി ഇളക്കിക്കൊടുക്കുക. ജാമിൻറെ പരുവമാകുമ്പോൾ (ഒരു തുള്ളി പ്ലേറ്റിൽ ഒഴിച്ചു ചരിക്കുമ്പോൾ ഒലിച്ചുപോകാതിരിക്കുന്ന പരുവം) അടുപ്പിൽ നിന്നും മാറ്റാം. നന്നായി തണുത്ത ശേഷം വായു കടക്കാത്ത ഗ്ലാസ് കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക. രുചികരമായ റംബൂട്ടാൻ ജാം തയാർ.
.jpg)

