ചോറിനൊപ്പം കഴിക്കാൻ കൊതിയൂറും രാജ്മ മസാല
ചേരുവകൾ
രാജ്മ – 1 കപ്പ്
സവാള – 2 എണ്ണം
തക്കാളി – 3 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മല്ലിപ്പൊടി – 2 ടീസ്പൂൺ
ജീരകം – ½ ടീസ്പൂൺ
ഗരം മസാല – ½ ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
എണ്ണയും ഉപ്പും – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
രാജ്മ 8 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക.
പ്രഷർ കുക്കറിൽ ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി മൃദുവാകുന്നതുവരെ വേവിക്കുക.
പാനിൽ എണ്ണ ചൂടാക്കി ജീരകം ചേർക്കുക.
സവാള അരിഞ്ഞത് ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക.
ഇഞ്ചി വെളുത്തുള്ളി പേസ്റ്റും തക്കാളി അരച്ചതും ചേർത്ത് വേവിക്കുക.
മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാല എന്നിവ ചേർക്കുക.
വേവിച്ച രാജ്മ ചേർത്ത് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർക്കുക.
ചെറിയ തീയിൽ 15 മിനിറ്റ് തിളപ്പിച്ച് ഗ്രേവി കുറുക്കിയെടുക്കുക.
.jpg)

