റാഗി ഉപയോഗിച്ച് ഒരു ജ്യൂസ് തയ്യാറാക്കിയാലോ?

ragi drink
ragi drink

ചേരുവകൾ

    റാഗി
    തേങ്ങ 
    ശർക്കര
    ഏലയ്ക്ക
    വെള്ളം 
    കശുവണ്ടി 
    ബദാം 

തയ്യാറാക്കുന്നവിധം

    ഒരു ചീനച്ചട്ടിയിലേയ്ക്ക് ഒരു കപ്പ് റാഗി എടുക്കാം.
    തുടർന്ന് റാഗി കുറഞ്ഞ ഫ്ലെയ്മിൽ നാല് മുതൽ അഞ്ചു മിനിറ്റു വരെ അടുപ്പിൽ വെച്ച് വറുത്തെടുക്കുക.
    വറുത്തെടുത്ത റാഗി ആവശ്യത്തിന് വെള്ളത്തിൽ കഴുകിയെടുത്ത് മിക്സി ജാറിലേയ്ക്കു മാറ്റാം.
    അതിലേയ്ക്ക് ഒരു പിടി തേങ്ങ ചിരകിയത്, മധുരത്തിനാവശ്യമായ ശർക്കര, നാല് ഏലയ്ക്ക മുക്കാൽ കപ്പ് വെള്ളം എന്നിവ കൂടി ചേർത്ത് നന്നായി അരച്ചെടുക്കാം.
    അരച്ചെടുത്ത റാഗി മറ്റൊരു പാത്രത്തിലേയ്ക്ക് കുറച്ചു വെള്ളംകൂടി ചേർത്ത് മൂന്നു തവണയായി അരിച്ചെടുത്തുവെയ്ക്കാം
    വെള്ളത്തിൽ കുതിർത്തു വെച്ചിരുന്ന പത്തു കശുവണ്ടി, ബദാം എന്നിവ മിക്സിയിൽ ബ്ലെൻ്റ് ചെയ്ത് മാറ്റി വെച്ച ജ്യൂസിലേയ്ക്കു ചേർക്കാം.
    തണുപ്പിച്ചോ അല്ലാതെയോ സേർവ് ചെയ്യാം ഹെൽത്തി റാഗി ജ്യൂസ്. 

tRootC1469263">

Tags