തയ്യാറാക്കാം റാഗി ഗോതമ്പ് ദോശ ..

fdh

 പോഷകസമ്പുഷ്ടമായ റാഗിക്കൊപ്പം ഗോതമ്പുപൊടിയും ചേർത്താണ് റാഗി ദോശ.


01. റാഗി പൊടി – ഒരു കപ്പ്
02. ഗോതമ്പ് പൊടി – മുക്കാൽ കപ്പ്
03. സവാള (പൊടിയായി കൊത്തിയരിഞ്ഞത്) – 1 എണ്ണം
04. പച്ച മുളക് (നേർത്തായി അരിഞ്ഞത്) – 1 എണ്ണം
05. ജീരകം – ഒരു ടീസ്പൂൺ
06. കറിവേപ്പില – 1 തണ്ട്
07. ഉപ്പ് – പാകത്തിന്
08. എണ്ണ – ആവശ്യത്തിന്
09. തൈര് – ആവശ്യത്തിന്


പാകം ചെയ്യുന്ന വിധം

റാഗി പൊടി, ഗോതമ്പ് പോടി, സവാള, പച്ചമുളക്, കറിവേപ്പില, ഉപ്പ് എന്നിവ വലിയ പാത്രത്തിലെടുക്കുക.

അതിലേക്ക് ആവശ്യത്തിനു തൈര് ഒഴിച്ചു നന്നായി ഇളക്കി കൂട്ടി കട്ട പിടിക്കാതെ യോജിപ്പിക്കുക.

ചേരുവകളെല്ലാം നന്നായി ചേർന്ന് മാവ് / മാവു നല്ല പരുവത്തിലാക്കണം.

ചൂടാക്കിയ ദോശ പാനിലേക്ക് / കല്ലിലേക്ക് തയ്യാറാക്കിയ മാവ് കപ്പ് ഉപയോഗിച്ച് വൃത്താകൃതിയില്‍ ഒഴിക്കുക.

ഒഴിച്ച മാവിനു ചുറ്റും ആവശ്യത്തിനു എണ്ണ ചട്ടുകം / തവ ഉപയോഗിച്ച് തളിച്ചു കൊടുക്കുക.

ഒരു വശം വെന്ത് കഴിയുമ്പോൾ ദോശ മറച്ചിട്ട് ചുട്ടെടുക്കാം.

Share this story