പരമ്പരാഗത രുചിക്ക് പുതിയൊരു മാനം നൽകുന്ന റാഗി ഉണ്ണിയപ്പം

ragi unniyappam

ചേരുവകൾ
- റാഗി പൊടി – 2 കപ്പ്
- ഗോതമ്പ് പൊടി – 1 കപ്പ്
- ശർക്കര / ബ്രൗൺ ഷുഗർ – 1 കപ്പ് (വെള്ളം ചേർത്ത് ഉരുക്കി അരിച്ചത്)
- ഏലയ്ക്കപ്പൊടി – 1 ടീസ്പൂൺ
- ഉപ്പ് – ഒരു നുള്ള്
- ബേക്കിംഗ് പൗഡർ – ഒരു നുള്ള്
- വെളിച്ചെണ്ണ / നെയ്യ് – ഉണ്ണിയപ്പം ചുടാൻ ആവശ്യത്തിന് (ഇരുമ്പ് ചട്ടിയിലോ അലുമിനിയം ചട്ടിയിലോ ഉണ്ടാക്കിയാൽ എണ്ണ കുറച്ചു മതിയാകും)
തയ്യാറാക്കുന്ന വിധം
സ്റ്റെപ്പ് 1: മാവ് തയ്യാറാക്കൽ ഒരു പാത്രത്തിൽ റാഗി പൊടിയും ഗോതമ്പ് പൊടിയും എടുക്കുക. അതിലേക്ക് ഉരുക്കി അരിച്ചുവെച്ച ശർക്കരപ്പാനി, ഏലയ്ക്കപ്പൊടി, ഒരു നുള്ള് ഉപ്പ്, ബേക്കിംഗ് പൗഡർ എന്നിവ ചേർക്കുക. (കൂട്ട് അധികം ലൂസ് ആകാതെ, ഒരല്പം കട്ടിയുള്ള പാകത്തിലാണ് (pasty consistency) ഇത് കുഴച്ചെടുക്കേണ്ടത്).
സ്റ്റെപ്പ് 2: ഫ്രിഡ്ജിൽ വെച്ചു സെറ്റ് ചെയ്യൽ തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് ഫ്രിഡ്ജിൽ ഒരു രാത്രി മുഴുവൻ (overnight) അടച്ചുവെക്കുക. (ഇങ്ങനെ തണുപ്പിൽ വെക്കുന്നത് ശർക്കരയുടെയും റാഗിയുടെയും യഥാർത്ഥ രുചിയും ഫ്ലേവറും ലഭിക്കാൻ സഹായിക്കും).
സ്റ്റെപ്പ് 3: ചുട്ടെടുകൽ ഫ്രിഡ്ജിൽ നിന്ന് മാവ് പുറത്തെടുത്ത് പാകത്തിന് ഇളക്കുക. ഉണ്ണിയപ്പച്ചട്ടി (ചുവടു കട്ടിയുള്ളതോ അലുമിനിയം ചട്ടിയോ) അടുപ്പത്ത് വെച്ച് വെളിച്ചെണ്ണയോ നെയ്യോ ഒഴിച്ച് ചൂടാക്കുക.
സ്റ്റെപ്പ് 4: ഫിനിഷിംഗ് ചട്ടിയിലെ കുഴികളിലേക്ക് മാവ് ഒഴിച്ച് മീഡിയം തീയിൽ ഇരുവശവും മൊരിയിച്ച് ചുട്ടെടുക്കുക. (ഇത്തരം പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ എണ്ണ വളരെ കുറച്ചു മാത്രം മതിയാകും).
ആരോഗ്യഗുണങ്ങൾ ഏറെയുള്ള സ്വാദിഷ്ടമായ റാഗി ഉണ്ണിയപ്പം തയ്യാർ!

Tags