ദോശ ഇനി 'ഹെൽത്തി'യാകും
Apr 22, 2026, 14:30 IST
ചേരുവകൾ
റാഗി - 1 കപ്പ്
മുതിര - 1/4 കപ്പ്
ഉലുവ - 1 ടീസ്പൂൺ
ചോറ് - 1/2 കപ്പ്
ഉപ്പ് - പാകത്തിന്
ചെറിയ ഉള്ളി - 2
ജീരകം - 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
•റാഗി , മുതിര, ഉലുവ എന്നിവ നന്നായി കഴുകിയതിനു ശേഷം ചോറും ചേർത്ത് 5 മണിക്കൂർ കുതിരാൻ ഇടുക.
•5 മണിക്കൂറിനു ശേഷം മിക്സിയുടെ ഒരു ജാർ എടുത്തു അതിലേക്കു നേരത്തെ കുതിർത്തു വച്ച റാഗി , മുതിര, ഉലുവ, ഉപ്പ് എന്നിവയും കൂടെ ചെറിയ ഉള്ളിയും ജീരകവും ഇട്ട് നന്നായി അരച്ച് 8 മണിക്കൂർ പൊങ്ങാൻ വയ്ക്കുക.
•8 മണിക്കൂറിനു ശേഷം നന്നായി പൊങ്ങി വന്ന മാവ് യോജിപ്പിച്ച ശേഷം ദോശ ചുടാം. റാഗി മസാല ദോശ
ചൂടോടെ ചട്ണി കൂട്ടി വിളമ്പാം.
.jpg)

