പാലും ചീരയും മാത്രം പോരാ! ഈ ലഡ്ഡുവും ഡയറ്റിൽ ഉൾപ്പെടുത്തൂ

Ragi Laddu

ചേരുവകൾ

    റാഗി- 1 ടീസ്പൂൺ
    നെയ്യ്- 1 കപ്പ്
    ബദാം- 1/4 കപ്പ്
    തേങ്ങ- 1/4 കപ്പ്
    ബ്രൗൺഷുഗർ
    ഏലയ്ക്ക
    നെയ്യ്- ആവശ്യത്തിന്
    ശർക്കര- 1/2 കപ്പ്


തയ്യാറാക്കുന്ന വിധം

    അടി കട്ടിയുള്ള ഒറു പാത്രം അടുപ്പിൽ വെച്ച് അൽപ്പം നെയ്യ് ചേർത്ത് കാൽ കപ്പ് ബദാം വറുത്തു മാറ്റാം. 
    അതേ പാനിലേയ്ക്ക് കാൽ കപ്പ് തേങ്ങ ചിരകിയതു കൂടി ചേർത്ത് വറുത്ത് മാറ്റാം.
    പാനിലേയ്ക്ക് ഒരു ടീസ്പൂൺ നെയ്യൊഴിച്ചു ചൂടാക്കി ഒരു കപ്പ് റാഗി പൊടിച്ചതു ചേർത്തിളക്കാം.
    ശേഷം അര കപ്പ് ശർക്കര, വറുത്തു വെച്ചിരിക്കുന്ന ബദാം, തേങ്ങ എന്നിവ പൊടിച്ചെടുക്കാം.
    ഇത് വറുത്തു വെച്ചിരിക്കുന്ന റാഗിയിലേയ്ക്ക് ചേർത്തിളക്കാം.
    കാൽ കപ്പ് നെയ്യ് ഉരുക്കിയെടുത്തത് അൽപ്പം വീതം ഒഴിച്ച് റാഗി ഉരുട്ടിയെടുത്താൽ റാഗി ലഡ്ഡു റെ‍ഡി..
 

Tags