റാഗി കൊണ്ട് ഇത്രയും വിഭവങ്ങൾ ഉണ്ടാക്കാമോ ?
റാഗി ദോശ
റാഗി പൊടിച്ചെടുത്താൽ ഇൻസ്റ്റൻ്റായി ദോശ ചുട്ടെടുക്കാം. തേങ്ങ ചമ്മന്തിക്കൊപ്പം റാഗി ദോശ ഒരു തവണ കഴിച്ചാൽ പിന്നെ വീണ്ടും അതിനായി കൊതിക്കും.
റാഗി റൊട്ടി
കർണാടകയിലും മഹാരാഷ്ട്രയിലും ബ്രേക്ക്ഫാസ്റ്റായി പ്രചാരത്തിലുള്ള ഒന്നാണ് റാഗി റൊട്ടി. റാഗി പൊടി നന്നായി പൊടിച്ചെടുത്തതിലേയ്ക്ക് സവാള, പച്ചമുളക്, മല്ലിയില എന്നിവ ചെറുതായി അരിഞ്ഞതു ചേർത്തിളക്കി യോജിപ്പിക്കാം. ചെറുചൂടുള്ള വെള്ളം ഒഴിച്ച് മാവ് കുഴച്ച് ചപ്പാത്തി പരുവത്തിൽ പരത്തിയെടുക്കാം. ഇത് ചൂടായ പാനിൽ ചുട്ടെടുക്കാം.
റാഗി പുട്ട്
ആവിയിൽ വേവിച്ചെടുക്കുന്ന റാഗി പുട്ടിനോളം ഗുണകരമായ മറ്റൊരു ബ്രേക്ക്ഫാസ്റ്റില്ല. നല്ല സോഫ്റ്റായ റാഗി പുട്ട് കഴിക്കാൻ പ്രത്യേകം കറിയുടെ ആവശ്യമില്ല.
റാഗി ഇടിയപ്പം
അരിപ്പൊടിക്കു പകരം റാഗിപ്പൊടി ഉപയോഗിച്ച് ഒരു തവണ ഇടിയപ്പം തയ്യാറാക്കി നോക്കൂ. തേങ്ങാപ്പാലിനൊപ്പം ഇത് കഴിക്കാം.
റാഗി സ്മൂത്തി
റാഗിപ്പൊടിയിൽ പാൽ ഒഴിച്ച് കുറുക്കിയെടുക്കാം അതിലേയ്ക്ക് നട്സ് കൂടി ചേർത്ത് തണുപ്പിച്ച് കുടിക്കാം.
.jpg)

