റാഗി കൊണ്ട് ഇഡ്ഡലി തയ്യാറാക്കിയാലോ?
Sep 22, 2026, 11:45 IST
വേണ്ട ചേരുവകൾ...
റാഗി പൊടി - ഒരു കപ്പ്
ഉഴുന്ന് – അര കപ്പ്
ചോറ് – കാൽ കപ്പ്
വെള്ളം - ഒന്നര കപ്പ്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
ആദ്യം ഉഴുന്ന് നന്നായി കഴുകി ഒരു കപ്പ് വെള്ളത്തിൽ രണ്ട് മണിക്കൂർ കുതിർക്കാൻ വയ്ക്കണം. ശേഷം കുതിർത്ത് വച്ച വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഇതിലേക്ക് ചോറും അരച്ച് ചേർക്കുക. ശേഷം ഇതിലേക്ക് റാഗി പൊടിയും അര കപ്പ് വെള്ളവും ചേർത്ത് നന്നായി യോജിപ്പിച്ച് 10 മണിക്കൂർ മാറ്റിവയ്ക്കുക. ശേഷം ഉപ്പ് ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച് ഇഡ്ഡലിത്തട്ടിൽ ഒഴിക്കുക. ശേഷം നന്നായി വേവിച്ചെടുക്കുക. റാഗി ഇഡ്ഡലി തയ്യാർ..
.jpg)

