റാഗിയും മുതിരയും ഉണ്ടോ ? എങ്കിൽ തയ്യാറാക്കാം ഹെൽത്തി ബ്രേക്ഫാസ്റ്
Jan 13, 2025, 12:20 IST
ചേരുവകൾ
റാഗി - 1 കപ്പ്
മുതിര - 1/4 കപ്പ്
ഉലുവ - 1 ടീസ്പൂൺ
ചോറ് - 1/2 കപ്പ്|
ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം
•റാഗി , മുതിര, ഉലുവ എന്നിവ നന്നായി കഴുകിയതിനു ശേഷം 5 മണിക്കൂർ കുതിരാൻ ഇടുക. •5 മണിക്കൂറിനു ശേഷം മിക്സിയുടെ ഒരു ജാറിലേക്ക് കുതിർത്തു വച്ച റാഗി , മുതിര, ഉലുവ,ചോറ്, ഉപ്പ്
എന്നിവ ഇട്ട് നന്നായി അരച്ച്, 8 മണിക്കൂർ പൊങ്ങാൻ വയ്ക്കുക. •8 മണിക്കൂറിനു ശേഷം നന്നായി പൊങ്ങി വന്ന മാവ് യോജിപ്പിച്ച ശേഷം ഇഡ്ലി ചുടാം. ചൂടോടെ ചട്ണി കൂട്ടി വിളമ്പാം.