ദിവസേനയുള്ള ഭക്ഷണത്തിൽ ഈ ലളിതമായ മാറ്റം വരുത്തി നോക്കൂ

ragidosa

 ചേരുവകൾ

- റാഗിപ്പൊടി – 1 കപ്പ്
- അരിപ്പൊടി – ¼ കപ്പ്
- തൈര് – ¼ കപ്പ്
- സവാള ചെറുതായി അരിഞ്ഞത് – ¼ കപ്പ്
- പച്ചമുളക് – 1 എണ്ണം
- ജീരകം – ½ ടീസ്പൂൺ
- കറിവേപ്പില – ആവശ്യത്തിന്
- വെള്ളം – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
- എണ്ണ – ചുട്ടെടുക്കാൻ

തയ്യാറാക്കുന്ന വിധം

1. റാഗിപ്പൊടിയും അരിപ്പൊടിയും ഒരു പാത്രത്തിൽ ചേർക്കുക.
2. തൈരും ആവശ്യത്തിന് വെള്ളവും ചേർത്ത് കട്ടകളില്ലാതെ കലക്കുക.
3. സവാള, പച്ചമുളക്, ജീരകം, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കുക.
4. മാവ് 10–15 മിനിറ്റ് മാറ്റിവെക്കുക.
5. ചൂടായ ദോശക്കല്ലിൽ മാവ് ഒഴിച്ച് നേർത്തതായി പരത്തുക.
6. അല്പം എണ്ണ ചേർത്ത് ഇരുവശവും വേവിച്ചെടുക്കുക.

Tags