റാഗിയും ഗോതമ്പുപൊടിയും ചേർത്ത് കിടിലൻ ദോശ
റാഗി പൊടി – ഒരു കപ്പ്
ഗോതമ്പ് പൊടി – മുക്കാൽ കപ്പ്
സവാള (പൊടിയായി കൊത്തിയരിഞ്ഞത്) – 1 എണ്ണം
പച്ച മുളക് (നേർത്തായി അരിഞ്ഞത്) – 1 എണ്ണം
ജീരകം – ഒരു ടീസ്പൂൺ
കറിവേപ്പില – 1 തണ്ട്
ഉപ്പ് – പാകത്തിന്
എണ്ണ – ആവശ്യത്തിന്
തൈര് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
റാഗി പൊടി, ഗോതമ്പ് പോടി, സവാള, പച്ചമുളക്, കറിവേപ്പില, ഉപ്പ് എന്നിവ വലിയ പാത്രത്തിലെടുക്കുക. അതിലേക്ക് ആവശ്യത്തിനു തൈര് ഒഴിച്ചു നന്നായി ഇളക്കി കൂട്ടി കട്ട പിടിക്കാതെ യോജിപ്പിക്കുക. ചേരുവകളെല്ലാം നന്നായി ചേർന്ന് മാവ് / മാവു നല്ല പരുവത്തിലാക്കണം. ചൂടാക്കിയ ദോശ പാനിലേക്ക് / കല്ലിലേക്ക് തയ്യാറാക്കിയ മാവ് കപ്പ് ഉപയോഗിച്ച് വൃത്താകൃതിയിൽ ഒഴിക്കുക. ഒഴിച്ച മാവിനു ചുറ്റും ആവശ്യത്തിനു എണ്ണ ചട്ടുകം / തവ ഉപയോഗിച്ച് തളിച്ചു കൊടുക്കുക. ഒരു വശം വെന്ത് കഴിയുമ്പോൾ ദോശ മറച്ചിട്ട് ചുട്ടെടുക്കാം.
tRootC1469263">.jpg)


