ഡയറ്റ് ചെയ്യുന്നവർ നിർബന്ധമായി ഉൾപ്പെടുത്തേണ്ട ഐറ്റം
പ്രമേഹ രോഗികൾക്കും അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ ചപ്പാത്തി ബെസ്റ്റ് ഓപ്ഷനാണ്. മറ്റൊന്നുമല്ല നമ്മുക്കെല്ലാം പരിചിതമായ റാഗിയാണ് ആ ഐറ്റം.
ചപ്പാത്തി ഉണ്ടാക്കാനായി ഗോതമ്പ് മാവ് കുഴക്കുന്ന അതേപോലെ റാഗിപ്പൊടി നല്ലരീതിയിൽ കുഴച്ചെടുക്കാം. ഇതുപയോഗിച്ച് ചപ്പാത്തിയോ റൊട്ടിയോ ഉണ്ടാക്കുകയും ചെയ്യാം. റാഗി കൊണ്ടുള്ള പുട്ടും, ദോശയും, കഞ്ഞിയുമൊക്കെ ഉണ്ടാക്കി കഴിക്കാത്തവർ ചുരുക്കമാകും. അവർക്ക് ഈ ചപ്പാത്തിയും ധൈര്യമായി പരീക്ഷിക്കാം.
tRootC1469263">ദിവസം മുഴുവൻ ഊർജം നിലനിർത്തുമെന്നതും റാഗിയുടെ പ്രത്യേകതയാണ്. ഫൈബർ ധാരാളമായി അടങ്ങിയിട്ടുള്ള റാഗി ദഹിക്കാൻ കുറച്ച് സമയമെടുക്കുമെന്നതിനാൽ വയറുനിറഞ്ഞു തന്നെയിരിക്കും. ക്ഷീണവും പെട്ടെന്ന് ഉണ്ടാവില്ല. കാൽസ്യം കൊണ്ടും സമ്പുഷ്ടമായ റാഗി എല്ലുകൾക്കും പല്ലുകൾക്കും ബലം നൽകും. ഇതിന് പുറമേ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുകയുമില്ല.
നാരുകൾ ദഹനക്കേടിന് ഒരു പരിഹാരമാകുമ്പോൾ കാൽസ്യത്തിന്റെ സാന്നിധ്യം മൂലം കുട്ടികളിലെ വളർച്ചയ്ക്കും മുതിർന്നവരിലുണ്ടാകുന്ന എല്ലുതേയ്മാനത്തിനും പരിഹാരമായ റാഗി നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. അത് ചപ്പാത്തിയുടെ രൂപത്തിലായാൽ ഹെൽത്തിയും ഒപ്പം ടേസ്റ്റിയുമാകും.
.jpg)


