റഗ്ഡ പാറ്റീസ് ; മധുരവും പുളിയും എരിവും ഒന്നിക്കുന്ന മഹാരാഷ്ട്രൻ സ്പെഷ്യൽ

Ragda Patties

 ചേരുവകൾ: ഉരുളക്കിഴങ്ങ് 3 എണ്ണം, വെള്ളക്കടല 1 കപ്പ്, സവാള 1 എണ്ണം, പച്ചമുളക് 2 എണ്ണം, ഇഞ്ചി 1 ചെറിയ കഷണം, മുളകുപൊടി ½ ടീസ്പൂൺ, മഞ്ഞൾപ്പൊടി ½ ടീസ്പൂൺ, ജീരകപ്പൊടി ½ ടീസ്പൂൺ, പുളിച്ചട്ണി, പച്ചച്ചട്ണി, സേവ, മല്ലിയില, ഉപ്പ്, എണ്ണ.

തയ്യാറാക്കുന്ന വിധം: വെള്ളക്കടല തലേദിവസം കുതിർത്ത് വേവിച്ചെടുക്കുക. പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി, പച്ചമുളക്, മസാലപ്പൊടികൾ എന്നിവ ചേർത്ത് വഴറ്റിയശേഷം കടലയും വെള്ളവും ചേർത്ത് കുറുകിയ കറിയാക്കുക. വേവിച്ച ഉരുളക്കിഴങ്ങ് ഉടച്ച് ഉപ്പും മുളകുപൊടിയും ചേർത്ത് പാറ്റീസ് രൂപത്തിലാക്കി തവയിൽ എണ്ണയൊഴിച്ച് മൊരിച്ചെടുക്കുക. ഒരു പാത്രത്തിൽ പാറ്റീസ് വെച്ച് മുകളിൽ റഗ്ഡ ഒഴിക്കുക. പുളിച്ചട്ണി, പച്ചച്ചട്ണി, സവാള, സേവ, മല്ലിയില എന്നിവ ചേർത്ത് വിളമ്പാം.

Tags