മുളളങ്കി തോരൻ

google news
radish

മുള്ളങ്കി ഇലയോടുകൂടി അരിഞ്ഞത് – രണ്ടെണ്ണം
കടലപ്പരിപ്പ് വേവിച്ചത് – 25ഗ്രാം
പച്ചമുളക് – നാലെണ്ണം
സവാള – ഒരെണ്ണം
വെളുത്തുള്ളി – അഞ്ച് അല്ലി
തേങ്ങ – ആവശ്യത്തിന്
മുളകുപൊടി – അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി – ഒരു നുള്ള്
ഉണക്കമുളക്, വെളിച്ചണ്ണ, കടുക്, വേപ്പില – ആവശ്യത്തിന്
തയാറാക്കുന്ന വിധം

മുള്ളങ്കി ഇലയോടുകൂടി കഴുകി കനം കുറച്ച് അരിയണം. കടലപ്പരിപ്പ് വേവിച്ചു വയ്ക്കണം. ഇനി  വെളിച്ചണ്ണ ചൂടാക്കി കടുക്, വേപ്പില, ഉണക്കമുളക് എന്നിവ മൂപ്പിച്ചെടുക്കാം. ഇതിലേക്ക് സവാള, പച്ചമുളക് വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞത് ചേര്‍ത്ത് വഴറ്റണം. വഴന്നു വരുമ്പോള്‍ മുളകുപൊടിയും മഞ്ഞപ്പൊടിയും ചേര്‍ത്തുകൊടുക്കാം.

ഇതിലേക്ക് അരിഞ്ഞ മുള്ളങ്കി ചേര്‍ത്ത് ആവി കയറ്റണം. മുക്കാല്‍ വേവാകുമ്പോള്‍ വേവിച്ച കടലപ്പരിപ്പും ഉപ്പും ചേര്‍ത്ത് ഒന്നു കൂടി ആവി കയറ്റുക. അവസാനം തേങ്ങ കൂടി ചേര്‍ത്ത് ഇളക്കി വാങ്ങി ചപ്പാത്തിയുടെ കൂടെയോ ചോറിനൊപ്പമോ ഉപയോഗിക്കാം.

Tags