മുയലിറച്ചി ഫ്രൈ ; ഇങ്ങനെ ചെയ്താൽ രുചി കൂടും

google news
rabbit

ഇറച്ചി കഴുകി വൃത്തിയാക്കിയത് -ഒരു കിലോ
മുളകുപൊടി -ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
പെരുംജീരകപ്പൊടി -ഒരു ടീസ്പൂണ്‍
കുരുമുളക് പൊടി -ഒരു ടീസ്പൂണ്‍
കോണ്‍ഫഌവര്‍ പൊടി -ഒരു ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
പച്ചമുളക് -നാലെണ്ണം
ഇഞ്ചി -ചെറിയ കഷണം
വെളുത്തുള്ളി -അഞ്ചല്ലി
ചുവന്നുള്ളി -അഞ്ചെണ്ണം
കറിവേപ്പില -രണ്ടുതണ്ട്
സുറുക്ക (വിനാഗിരി) -രണ്ട് ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും ഒരുമിച്ച് മിക്‌സിയില്‍ അരച്ചെടുത്ത് വെള്ളം വാര്‍ത്ത ഇറച്ചിയില്‍ തേച്ചുപിടിപ്പിച്ച് പതിനഞ്ച് മിനിറ്റ് വെക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ പൊരിച്ചെടുത്ത് മല്ലിയിലയും ചെറുനാരങ്ങ നീരും ചേര്‍ത്ത് കഴിക്കാം.

Tags