പതിവ് ഉച്ചഭക്ഷണത്തിൽ ചെറിയൊരു മാറ്റം വരുത്താം; രുചിയും പോഷകവും ഒരുമിച്ച്

QuinoaVegetablePulao

 ചേരുവകൾ

- ക്വിനോവ – 1 കപ്പ്
- കാരറ്റ് – ½ കപ്പ്
- ബീൻസ് – ¼ കപ്പ്
- ഗ്രീൻപീസ് – ¼ കപ്പ്
- സവാള – 1 എണ്ണം
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
- ജീരകം – ½ ടീസ്പൂൺ
- മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
- കുരുമുളകുപൊടി – ¼ ടീസ്പൂൺ
- എണ്ണ – 1 ടീസ്പൂൺ
- വെള്ളം – ഏകദേശം 2 കപ്പ്
- ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1. ക്വിനോവ വെള്ളത്തിൽ രണ്ടോ മൂന്നോ തവണ നന്നായി കഴുകി വെള്ളം ഊറ്റുക.
2. പാനിൽ എണ്ണ ചൂടാക്കി ജീരകം ചേർക്കുക. തുടർന്ന് സവാളയും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും വഴറ്റുക.
3. കാരറ്റ്, ബീൻസ്, ഗ്രീൻപീസ്, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് ഇളക്കുക.
4. ക്വിനോവയും വെള്ളവും ഉപ്പും ചേർത്ത് തിളപ്പിക്കുക.
5. മൂടിവെച്ച് ചെറുതീയിൽ 15 മിനിറ്റോളം വേവിക്കുക. വെള്ളം വറ്റിയശേഷം കുറച്ചുനേരം അടച്ചുവെച്ച് വിളമ്പാം.

Tags