കാടമുട്ടയും തേങ്ങാപ്പാലും ചേർന്ന രുചികരമായ സ്പെഷ്യൽ കാടമുട്ട സ്റ്റൂ!

Quail Egg Stew

വേണ്ട ചേരുവകൾ

1. കാട മുട്ട 10 എണ്ണം പുഴുങ്ങിയത്,

ബേബി പൊട്ടറ്റോ 10 എണ്ണം പുഴുങ്ങിയത്

2 . കറുവപ്പട്ട, 1പിസ്, ഏലയ്ക്ക

4, പെരിജീരകം, കുരുമുളക്

3. സവാള 2 എണ്ണം

ഇഞ്ചി 1 പിസ്

പച്ചമുളക് 4 വെളുത്തുള്ളി 3 ഇവ അരിഞ്ഞെടുക്കണം.

4 നെയ് 3 സ്പൂൺ

5 ഉപ്പ്

6 വെളിച്ചെണ്ണ 2 സ്പൂൺ

ഉള്ളി അരിഞ്ഞത്

കറിവേപ്പില ആവശ്യത്തിന്

7 പഞ്ചസാര ഒരു സ്പൂൺ

8 തേങ്ങാ പാൽ ഒന്നാം പാൽ ഒരു കപ്പ്‌,

രണ്ടാം പാൽ രണ്ടുകപ്പ്,

കോൺ ഫ്ളോർ ഒരു സ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു ഉരുളി അടുപ്പത്ത് വച്ചു ചൂടാകുമ്പോ നെയ്യ് ചേർക്കണം. ശേഷം രണ്ടാമത്തെ ചേരുവ ചേർത്ത് പൊട്ടിവരുമ്പോൾ മൂന്നാമത്തെ ചേരുവ ചേർത്ത് വഴറ്റണം. ശേഷം രണ്ടാംപാൽ ചേർത്ത് തിളപ്പിക്കണം. മുട്ട, ബേബി പൊട്ടറ്റോ, ഉപ്പ് ഇവ ചേർത്ത് തിളച്ചു വരുമ്പോ കോൺ ഫ്ളോർ പാലിൽ കലക്കി ചേർക്കണം. നന്നായി തിളയ്ക്കുമ്പോൾ ഒന്നാം പാൽ ചേർത്ത് തിളവരുമ്പോൾ പഞ്ചസാര ചേർത്ത് തീ ഓഫ് ചെയ്യുക. വെളിച്ചെണ്ണയിൽ ബാക്കി ചേരുവ വറുത്തിടണം.

Tags