മത്തങ്ങ ജ്യൂസ് തയ്യാറാക്കിയാലോ ?

google news
fgkj

 ഹെല്‍ത്തി മത്തങ്ങ ജ്യൂസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

മത്തങ്ങ – 1/4 കിലോഗ്രാം
ഏലക്ക – 2
പഞ്ചസാര – 2 ടേബിള്‍സ്പൂണ്‍
തണുത്ത പാല്‍ – 2 ഗ്ലാസ്സ്
മില്‍ക്ക് മെയ്ഡ് /പാല്‍പ്പൊടി – 2 ടേബിള്‍ സ്പൂണ്‍
നട്ട്‌സ് – കുറച്ച്

തയാറാക്കുന്ന വിധം

മത്തങ്ങ ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് 1/4 ഗ്ലാസില്‍ താഴെ വെള്ളം ഒഴിച്ച് പഞ്ചസാരയും ഏലക്കയും ഇട്ട് 8-10 മിനിറ്റ് വരെ വേവിക്കുക.

ചൂടാറിയതിനുശേഷം മിക്‌സിയുടെ ജാര്‍ എടുത്ത് അതിലേക്ക് മത്തങ്ങ,പാല്‍,പഞ്ചസാര, പാല്‍പ്പൊടി എന്നിവ ചേര്‍ത്ത് അടിച്ചെടുക്കുക.

ഇത് ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് നട്ട്‌സ് നുറുക്കി അതിന്റെ മുകളില്‍ ഇട്ടുകൊടുക്കാം.

Tags