പറമ്പിൽ വിരിഞ്ഞുനിൽക്കുന്ന മത്തൻപൂക്കൾ കൊണ്ട് ഇത്രയും രുചികരമായൊരു സ്നാക്ക് തയ്യാറാക്കാമെന്ന് അറിയാമോ?
ചേരുവകൾ
- മത്തൻപൂവ് – 20 എണ്ണം
- കടലമാവ് (Besan) – 200 ഗ്രാം
- അരിപ്പൊടി – 50 ഗ്രാം
- കരിഞ്ചീരകം (Black cumin seeds) – 1 ടീസ്പൂൺ
- മുളകുപൊടി – 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
- ഉപ്പ് – പാകത്തിന്
- വെള്ളം – മാവ് കുഴയ്ക്കാൻ ആവശ്യത്തിന്
- എണ്ണ – ഡീപ് ഫ്രൈ ചെയ്യാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
സ്റ്റെപ്പ് 1: മത്തൻപൂവുകളുടെ തണ്ടുകൾ മാറ്റി കഴുകി വൃത്തിയാക്കി മാറ്റി വെക്കുക. സ്റ്റെപ്പ് 2: ഒരു പാത്രത്തിൽ കടലമാവ്, അരിപ്പൊടി, ഉപ്പ്, മുളകുപൊടി, മഞ്ഞൾപ്പൊടി, കരിഞ്ചീരകം എന്നിവ എടുത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് കട്ടിയുള്ള പരുവത്തിൽ കട്ടകെട്ടാതെ കുഴച്ചെടുക്കുക. സ്റ്റെപ്പ് 3: ഒരു പാനിൽ വറുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക. സ്റ്റെപ്പ് 4: 2 അല്ലെങ്കിൽ 3 മത്തൻപൂവുകൾ ഒരുമിച്ച് എടുത്ത് തയ്യാറാക്കിയ മാവിൽ നന്നായി മുക്കി, ചൂടായ എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. സ്റ്റെപ്പ് 5: ഇരുവശവും ഗോൾഡൻ ബ്രൗൺ നിറമായി മൊരിഞ്ഞു വരുന്നതുവരെ വറുത്തു കോരുക. സ്റ്റെപ്പ് 6: ബാക്കിയുള്ള പൂവുകളും ഇതുപോലെ വറുത്തെടുക്കുക.
ചൂടോടെ കഴിക്കാൻ വളരെ രുചികരമായ മത്തൻപൂവ് പക്കോട തയ്യാർ!
.jpg)

