ഒരു പ്ലേറ്റ് ചോറുണ്ണാന്‍ മത്തങ്ങാ കൊണ്ടൊരു കറി

Pumpkin curry
Pumpkin curry

ചേരുവകള്‍

മത്തങ്ങ
വന്‍പയര്‍ 100 ഗ്രാം
തേങ്ങ (ചിരകിയത്) 1 എണ്ണം
പച്ചമുളക് 3 എണ്ണം
കറിവേപ്പില 2 ഇതള്‍
വറ്റല്‍ മുളക് 3 എണ്ണം
ചുവന്നുള്ളി 2 എണ്ണം
കടുക് 1 ടീസ്പൂണ്‍
ജീരകം കാല്‍ സ്പൂണ്‍
വെളിച്ചെണ്ണ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം

മത്തങ്ങ തൊലി കളഞ്ഞ്, ഉപ്പ്, മഞ്ഞള്‍പൊടി, മുളകുപൊടി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വേവിച്ച് ഉടച്ചെടുക്കുക.

പയര്‍ വേവിച്ചതും ചിരകിയ തേങ്ങയുടെ കാല്‍ ഭാഗവും ജീരകവും ഉള്ളിയും ചേര്‍ത്ത് മിക്‌സിയില്‍ അരച്ച് കറിയില്‍ ചേര്‍ത്ത് തിളപ്പിച്ച് വെള്ളം വറ്റിച്ചെടുക്കുക.

ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക്, കറിവേപ്പില, വറ്റല്‍മുളക് എന്നിവ ചേര്‍ത്ത് മൂപ്പിക്കുക.

ശേഷം ബാക്കി തേങ്ങ ചിരകിയത് അതിലിട്ട് ഇളക്കുക

ചുവന്നുവരുമ്പോള്‍ കറിയില്‍ ചേര്‍ത്തിളക്കി കുറച്ചുനേരം അടച്ചുവെച്ച ശേഷം ഉപയോഗിക്കുക.

Tags