ഇന്ന് ഒരു സ്പെഷ്യൽ പുളിശ്ശേരി ഉണ്ടാക്കാം

Nenthra Pazham Pulissery
Nenthra Pazham Pulissery

 

ആവശ്യമുള്ള സാധനങ്ങള്‍

വെള്ളരിക്ക – അരക്കിലോ
മഞ്ഞപ്പൊടി – കാല്‍ ടേബിള്‍സ്പൂണ്‍
പച്ചമുളക് – നാലെണ്ണം
ഉപ്പു – ആവശ്യത്തിനു
തേങ്ങ – ഒരു മുറി
ജീരകം – ഒരു സ്പൂണ്‍
തൈര് – അര ലിറ്റര്‍
ഉലുവ – അര സ്പൂണ്‍
ഉണക്കമുളക് – മൂന്നെണ്ണം
കറിവേപ്പില -രണ്ടു തണ്ട്

ചേരുവകള്‍

വെള്ളരിക്ക ചെറിയ കഷണങ്ങള്‍ ആക്കി നുറുക്കി ഒരു ചട്ടിയില്‍ ഇടുക.ഇതിലേക്ക് മഞ്ഞപ്പൊടി ചേര്‍ത്ത് ഇളക്കി ഒരു പച്ചമുളക് അരിഞ്ഞത് ചേര്‍ത്ത് ഒരു തണ്ട് കറിവേപ്പിലയും ആവശ്യത്തിനു ഉപ്പും വെള്ളവും ചേര്‍ത്ത് ഒന്ന് മിക്‌സ് ചെയ്തു വേവിക്കാം.
തേങ്ങയും , ജീരകവും , പച്ചമുളകും , ആവശ്യത്തിനു വെള്ളം അല്‍പം ചൂടാക്കി ഒഴിച്ച് തേങ്ങ നന്നായിട്ട് പേസ്റ്റ് പോലെ അരച്ച് എടുക്കണം

ഇനി ഈ അരപ്പ് വെന്ത വെള്ളരിക്കയില്‍ ചേര്‍ത്ത് ഇളക്കാം എന്നിട്ട് ഇതൊന്നു തിളപ്പിക്കാം .നന്നായി തിളച്ചശേഷം അതിലേക്ക് തൈര് ചേര്‍ക്കാം.
ഒരു ചീനച്ചട്ടി അടുപ്പത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും ഉലുവയും ഇട്ടു പൊട്ടിക്കുക.അതിലേക്ക് ഉണക്ക മുളക് ഒന്ന് രണ്ടായി മുറിച്ചു ഇടാം.
കറിവേപ്പിലയും ഒരു നുള്ള് മഞ്ഞപ്പൊടിയും കൂടി ഇതില്‍ ഇട്ടു മൂപ്പിച്ചു കറിയില്‍ ഒഴിക്കാം.

 

Tags