ചോറ് ബാക്കി വന്നോ? എങ്കിൽ കിടിലൻ രുചിയിൽ തയാറാക്കാം ട്രഡീഷണൽ ഐറ്റം

Pulichor

ചേരുവകൾ

    ചോറ് – 3 കപ്പ്

    പുളി – ഒരു ചെറിയ നാരങ്ങ വലുപ്പത്തിൽ

    കടുക് – 1 ടീസ്പൂൺ

    ഉഴുന്നുപരിപ്പ് – 1 ടീസ്പൂൺ

    കടലപ്പരിപ്പ് – 1 ടീസ്പൂൺ

    ഉണക്കമുളക് – 4 എണ്ണം

    പച്ചമുളക് – 2 എണ്ണം

    കായപ്പൊടി – ¼ ടീസ്പൂൺ

    മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ

    കറിവേപ്പില – 2 തണ്ട്

    നിലക്കടല – 2 ടേബിൾസ്പൂൺ

    ശർക്കര – 1 ടീസ്പൂൺ (ആവശ്യമെങ്കിൽ)

    ഉപ്പ് – ആവശ്യത്തിന്

    നല്ലെണ്ണ – 3–4 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

1. പുളി ചൂടുവെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞ് പുളിവെള്ളം തയ്യാറാക്കുക.

2. ചീനച്ചട്ടിയിൽ നല്ലെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ്, നിലക്കടല എന്നിവ ചേർത്ത് വറുക്കുക.

3. ഉണക്കമുളക്, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.

4. മഞ്ഞൾപ്പൊടി, കായപ്പൊടി എന്നിവ ചേർത്ത് ഇളക്കുക.

5. പുളിവെള്ളവും ഉപ്പും ചേർത്ത് തിളപ്പിക്കുക. പുളിയുടെ പച്ചമണം മാറി മിശ്രിതം കുറുകുന്നതുവരെ വേവിക്കുക.

6. ആവശ്യമെങ്കിൽ ശർക്കര ചേർത്ത് ഇളക്കുക.

7. വേവിച്ച ചോറിലേക്ക് ഈ പുളിക്കൂട്ട് ചേർത്ത് നന്നായി യോജിപ്പിക്കുക.

8. കുറഞ്ഞ തീയിൽ 2–3 മിനിറ്റ് ഇളക്കി അടുപ്പിൽനിന്ന് മാറ്റുക.

സ്വാദിഷ്ടമായ പുളിച്ചോറ് റെഡി!

Tags